അലിമുദ്ദീന്‍ വധക്കേസ്: 11 പ്രതികള്‍ക്ക് ജീവപര്യന്തം
ഝാര്‍ഖണ്ഡ്: വാഹനത്തില്‍ ബീഫ് കടത്തിയെന്നാരോപിച്ച് ഗോസംരക്ഷകര്‍ കൊലപ്പെടുത്തിയ അലിമുദ്ദീന്‍ കേസില്‍ 11 പ്രതികള്‍ക്ക് ജീവപര്യന്തം. രാംഗഢ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഗോസംരക്ഷകര്‍ നടത്തിയ ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ രാജ്യത്ത് ആദ്യമായാണ് പ്രതികള്‍ക്ക് ശിക്ഷ വിധിക്കുന്നത്.
അലിമുദ്ദീന്‍ എന്ന അസ്ഗര്‍ അന്‍സാരിക്കു നേരെയുള്ള ആള്‍ക്കൂട്ട ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്കെതിരായ കൊലക്കുറ്റം പ്രോസിക്യൂഷന് തെളിയിക്കാനായി. ബി.ജെ.പി പ്രാദേശിക നേതാക്കളടക്കമുള്ളവരാണ് ശിക്ഷിക്കപ്പെട്ടത്.
2017 ജൂണ്‍ 29നാണ് രാംഘട്ടില്‍ ബീഫ് കടത്തിയതിന് ഗോസംരക്ഷകര്‍ അലിമുദ്ദീനെ അതിക്രൂരമായി തല്ലിക്കൊന്നത്. സ്വന്തം വാഹനത്തില്‍ 200 കിലോ ബീഫുമായി വന്ന അലിമുദ്ദീന്‍ ആക്രമിക്കപ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ പൊലിസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മര്‍ദ്ദിച്ചശേഷം അന്‍സാരിയുടെ കാര്‍ അഗ്നിക്കിരയാക്കുകയും ഇറച്ചികഷണങ്ങള്‍ കൊണ്ട് തല്ലുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."