HOME
DETAILS

നിര്‍ത്തിയിട്ടിരുന്ന കാറില്‍ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു

  
backup
June 02, 2016 | 10:42 PM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%95-2

കൊട്ടാരക്കര: നിര്‍ത്തിയിട്ടിരുന്ന സ്‌കോര്‍പ്പിയോ കാറില്‍ പിന്നാലെ വന്ന ഗ്യാസ് ലോറി ഇടിച്ച് വീട്ടമ്മ മരിച്ചു, അഞ്ചു പേര്‍ക്ക് പരുക്കേറ്റു. വെഞ്ഞാറമൂട് ചക്കലാട് ജയഭവനത്തില്‍ ജയന്റെ ഭാര്യ ചിത്ര(43) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു ശ്യാമ, ജയകുമാര്‍ എന്നിവരെ പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 11.30 ഓടെ എം.സി റോഡില്‍ കലയപുരം ജങ്ഷന് സമീപത്തായിരുന്നു സംഭവം. ജയകുമാറിനെ യാത്രയാക്കാനായി നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ഇവര്‍. കലയപുരം ജങ്ഷന് സമീപത്ത് ആളൊഴിഞ്ഞ ഭാഗത്ത് നിര്‍ത്തിയ ശേഷം കാറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി. ആറുപേര്‍ കാറിനുള്ളില്‍ കയറി ഒരാള്‍ക്കായി കാത്തുനില്‍ക്കുമ്പോഴാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഗ്യാസ് ലോറി സ്‌കോര്‍പ്പിയോയുടെ പിന്നിലേക്ക് ഇടിച്ചുകയറിയത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. ഇതിലുണ്ടായിരുന്നവരെ ഓടിക്കൂടിയവര്‍ വളരെ പണിപ്പെട്ടാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ലോറിയുടെ മുന്‍ഭാഗവും തകര്‍ന്നു. എം.സി റോഡില്‍ കൊട്ടാരക്കരക്കും കലയപുരത്തിനും ഇടയില്‍ ഒരു മാസത്തിനുള്ളില്‍ നടക്കുന്ന നാലാമത്തെ അപകടമാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  3 days ago
No Image

പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  3 days ago
No Image

കാസർ​ഗോഡ് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്തുടനീളം യു.ഡി.എഫിന് 'കൈ'യടി, എൽഡിഎഫിന് കനത്ത പ്രഹരം; ഇനി കണ്ണ് നിയമസഭയിലേക്ക്

Kerala
  •  3 days ago
No Image

കണ്ണൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  3 days ago
No Image

വയനാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  3 days ago
No Image

സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രമെഴുതാൻ സഞ്ജു; പുത്തൻ നാഴികക്കല്ല് കയ്യകലെ

Cricket
  •  3 days ago
No Image

മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  3 days ago
No Image

പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകും: തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  3 days ago