HOME
DETAILS

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് യാത്രക്കാരന്റെ കടിയേറ്റു; പ്രതി പിടിയില്‍

  
Web Desk
February 21, 2026 | 3:03 AM

ksrtc conductor bitten by passenger in kollam accused arrested

 

കൊല്ലം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനുള്ളില്‍ കണ്ടക്ടര്‍ക്ക് നേരെ യാത്രക്കാരന്റെ ക്രൂരമായ ആക്രമണം. കൊല്ലം ഡിപ്പോയിലെ കണ്ടക്ടറും മുഖത്തല സ്വദേശിയുമായ വിനുവിനാണ് പരിക്കേറ്റത്. സംഭവത്തില്‍ ഇരവിപുരം സ്വദേശി അരുണിനെ കുണ്ടറ പൊലിസ് കസ്റ്റഡിയിലെടുത്തു. കൊല്ലം മധുര ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ ഇന്നലെ രാത്രിയാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ബസ് കേരളപുരത്ത് എത്തിയപ്പോള്‍ ചവിട്ടുപടിയില്‍ നിന്ന പ്രതിയോട് ഉള്ളിലേക്ക് കയറി നില്‍ക്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടു.

ഇതില്‍ പ്രകോപിതനായ അരുണ്‍, വിനുവിനെ മര്‍ദിക്കുകയും നെറ്റിയില്‍ കടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. പരിക്കേറ്റ കണ്ടക്ടറെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേതുടര്‍ന്ന് സര്‍വീസ് തടസ്സപ്പെടുകയും പിന്നീട് മറ്റൊരു കണ്ടക്ടറെ എത്തിച്ച് യാത്ര തുടരുകയും ചെയ്തു. സഹയാത്രികരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുണ്ടറ പൊലിസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും മര്‍ദനത്തിനും പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

 

A KSRTC conductor was hospitalized with a forehead injury after being bitten and assaulted by a passenger who grew violent when asked to move from the bus footboard.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്രസമ്മേളന വേദികളിലല്ല, ജനഹൃദയങ്ങളിലെ വിശ്വാസത്തിലാണ് ഇടതുപക്ഷത്തിന്റെ കരുത്ത്; മുഖ്യമന്ത്രി 

Kerala
  •  8 days ago
No Image

രാജ്യത്തെ മാവോയിസ്റ്റ് ഭീഷണി അവസാനിച്ചെന്ന് അമിത് ഷാ; ആയുധം താഴെ വെക്കുന്ന നക്‌സലുകളെ പുനരധിവസിപ്പിക്കും

National
  •  8 days ago
No Image

'ഹിന്ദു യുവതിയെ വെട്ടിക്കൊല്ലുന്ന മുസ്‌ലിം'; രാമനവമി ഘോഷയാത്രയില്‍ വിദ്വേഷ നാടകങ്ങള്‍ അവതരിപ്പിച്ച് സംഘപരിവാര്‍ 

National
  •  8 days ago
No Image

വൈഭവ്‌ കൊടുങ്കാറ്റിൽ തരിപ്പണമായി ചെന്നൈ; വരവറിയിച്ച് രാജസ്ഥാൻ റോയൽസ്

Cricket
  •  8 days ago
No Image

ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് മരിച്ച ബൈക്ക് യാത്രികന്റെ കുടുംബത്തിന് 1 കോടി നഷ്ടപരിഹാരം അനുവദിച്ചു 

Kerala
  •  8 days ago
No Image

സഞ്ജുവിനെ സാക്ഷിയാക്കി വൈഭവ് ഷോ; അടിച്ചെടുത്തത് ചരിത്രനേട്ടം  

Cricket
  •  8 days ago
No Image

ബിസിനസ് മേഖലയ്ക്ക് കൈത്താങ്ങുമായി ദുബൈ സർക്കാർ; 100 കോടി ദിർഹത്തിന്റെ വമ്പൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

uae
  •  8 days ago
No Image

പിആര്‍ഡിയിലും പിന്‍വാതില്‍ നിയമനം; ലിസ്റ്റില്‍ ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയെ തിരുകി കയറ്റി: കെ.സി വേണുഗോപാല്‍ 

Kerala
  •  8 days ago
No Image

2008ന് ശേഷം കൊടുങ്കാറ്റായി രാജസ്ഥാൻ; ചെന്നൈയെ എറിഞ്ഞു വീഴ്ത്തി പഞ്ചാബിനൊപ്പം

Cricket
  •  8 days ago
No Image

കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  8 days ago