മധ്യവേനല്‍ ക്യാംപുകള്‍ ഏഴ് ദിവസത്തില്‍ അധികമാവരുത്
തിരുവനന്തപുരം: സ്‌കൂളുകളില്‍ മധ്യവേനല്‍ അവധിക്കാലത്ത് പരമാവധി ഏഴു ദിവസത്തില്‍ പരിമിതപ്പെടുത്തി ക്യാംപുകളും വര്‍ക്ക് ഷോപ്പുകളും നടത്താന്‍ അനുമതി നല്‍കാമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവായി.
മധ്യവേനല്‍ അവധിക്കാലത്ത് ക്ലാസുകള്‍ പാടില്ലെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിലവിലുള്ള ഉത്തരവ് ക്യാംപുകള്‍ക്കും വര്‍ക്ക്‌ഷോപ്പുകള്‍ക്കും ബാധകമാക്കുന്നത് ഉചിതമാവില്ലെന്ന നിഗമനത്തിലാണിത്. ഇപ്രകാരം സംഘടിപ്പിക്കുന്ന ക്യാംപുകള്‍ക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറില്‍ നിന്നോ ജില്ലാ വിദ്യാഭ്യാസ ഓഫിസറില്‍ നിന്നോ മുന്‍കൂര്‍ അനുവാദം വാങ്ങിയിരിക്കണം. അനുവാദം കൊടുക്കുന്ന ഓഫിസര്‍ സ്‌കൂള്‍ നേരിട്ട് സന്ദര്‍ശിച്ച് ക്യാംപില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ആവശ്യമായ ശുദ്ധജലം, ഭക്ഷണം, ഫാന്‍, ടോയ്‌ലെറ്റ് തുടങ്ങിയ ഭൗതികസാഹചര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്.
കുട്ടികള്‍ക്ക് ക്യാംപില്‍ വേനല്‍ച്ചൂടിന്റെ ആഘാതം ഉണ്ടാകുന്നില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."