വീയപുരം ഗ്രാമ പഞ്ചായത്തില്‍ കുടിവെള്ളം മുടങ്ങി
ഹരിപ്പാട്: വേനലിന് ശക്തി കൂടിയിട്ടും കുടിവെള്ള നല്‍കാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍.
വീയപുരം ഗ്രാമ പഞ്ചായത്തിലെ 1,2,13 വാര്‍ഡുകളിലെ ആളുകളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
ഒന്നാം വാര്‍ഡ്ഗ്രാമപഞ്ചായത്ത് അംഗം സൗദാമണി റഷീദ്,ബ്ലോക്ക് പഞ്ചായത്ത് അംഗം ജോബിള്‍ പെരുമാള്‍,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.പ്രസാദ്കുമാര്‍ എന്നിവരുടെ കോലമുണ്ടാക്കി അതില്‍ കുപ്പിവെള്ളം കെട്ടി തൂക്കിയാണ് നാട്ടുകാര്‍ പ്രതിഷേധം നടത്തിയത്. വീയപുരത്തെ പ്രധാന ജംഗ്ഷനായ കോയ്ക്കല്‍ ജംഗ്ഷനിലാണ് കോലം സ്ഥാപിച്ചത്.പ്രതിഷേധ സമരത്തില്‍ ജനപ്രതിനിധികളേയും രാഷ്ട്രീയ പ്രതിനിധികളേയും ഒഴിവാക്കിയിരുന്നു.
വാട്ടര്‍ അതോറിറ്റി വക രണ്ടരലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണി,ജില്ലാ പഞ്ചായത്ത് വക രണ്ട് മിനി ടാങ്ക്,അഞ്ച് ആര്‍.ഓ പ്ലാന്റ്, അഞ്ച് കിയോസ്‌ക്കുകള്‍,254 പൊതുടാപ്പുകള്‍ എന്നിവയാണ് ഇവിടുത്തെ കുടിവെള്ള സ്രോതസ്സുകള്‍,പായിപ്പാട് സ്ഥാപിച്ചിട്ടുള്ള ജലസംഭരണി കാലപഴക്കത്താല്‍ നിലംപൊത്താറായ നിലയിലാണ്.
കാരിച്ചാല്‍,വെള്ളം കുളങ്ങരഎന്നിവിടങ്ങളില്‍ ജില്ലാപഞ്ചായത്ത് വക മിനി ടാങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലുംഭൂഗര്‍ഭ ജലനിരപ്പ് താഴ്ന്നതിനാല്‍ ഈ പ്രദേശത്ത് കുടിവെള്ളം കിട്ടാക്കനിയാണ്. വീയപുരംകിഴക്ക്,പടിഞ്ഞാറ്,തുരുത്തേല്‍,കാരിച്ചാല്‍ പായിപ്പാട്എന്നിവിടങ്ങളിലെ ആര്‍. ഓ .പ്ലാന്റുകള്‍ പ്രവര്‍ത്തന രഹിതമാണ്. ജലവിതരണ കുഴലുകള്‍ ഗുണനിലവാരമില്ലാത്തതും,കാലപഴക്കം ചെന്നതുമാണ്.
ഒരു ലക്ഷം രൂപ വെള്ളക്കരമായി ഗ്രാമ പഞ്ചായത്ത് വാട്ടര്‍ അതോറിറ്റിയില്‍ അടയ്ക്കുന്നുമുണ്ട്. പൊതുകിണറുകളിലേയ ,കുളങ്ങളിലേയു വെള്ളം മലിനവുമാണ്. കുടിവെള്ളം കിട്ടാന്‍ മറ്റ് മാര്‍ഗ്ഗങ്ങളൊന്നും ഇല്ലാതെ വന്നതുകൊണ്ടാണ് ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിഷേധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."