സ്ഥലം സൗജന്യമായി നല്‍കിയവര്‍ കോടതിയിലേക്ക്
പരപ്പ: മലയോര മേഖലയിലെ പ്രധാന ടൗണുകളിലൊന്നായ പരപ്പയില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ സ്വകാര്യവ്യക്തികള്‍ സ്ഥലം വിട്ടുനല്‍കിയിട്ട് എട്ടു വര്‍ഷമായെങ്കിലും ബസ് സ്റ്റാന്‍ഡ് നിര്‍മാണം നീണ്ടു പോകുന്നതില്‍ പ്രതിഷേധിച്ച് സ്ഥലം തിരിച്ചു പിടിക്കാന്‍ പ്രസ്തുത വ്യക്തികള്‍ കോടതിയിേേലക്ക്. പരപ്പയിലെ പാലക്കുടിയില്‍ ജോയി, കെ.വി വേണു, കെ.വി തമ്പാന്‍ എന്നിവരാണ് സൗജന്യമായി സ്ഥലം നല്‍കിയത്. പരപ്പ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു പുറകുവശത്തെ 60 സെന്റ് സ്ഥലമാണ് കിനാനൂര്‍-കരിന്തളംം പഞ്ചായത്തിനു സൗജന്യമായി നല്‍കിയത്.
എന്നാല്‍ ഏറെ വര്‍ഷം കഴിഞ്ഞിട്ടും ബസ് സ്റ്റാന്‍ഡെന്ന സ്വപ്നം പൂവണിയാത്തതാണ് ഇവരെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്ഥലം സൗജന്യമായി നല്‍കിയതു നാടിന്റെ വികസനത്തിനു വേണ്ടിയാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പരപ്പയില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ എട്ടു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ. വിധുബാല പറഞ്ഞു. ഇതിന്റെ നിര്‍മാണത്തിനായി ആര്‍ക്കിടെക്ടിനെ നിയമിക്കാന്‍ സര്‍ക്കാരിന്റെ അനുമതി വേണമെന്നും അതു ലഭിച്ചാലുടന്‍ ബസ് സ്റ്റാന്‍ഡ് നിര്‍മാണം ആരംഭിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇവിടെ ബസ് സ്റ്റാന്‍ഡ് ഇല്ലാത്തതിനാല്‍ ബസുകള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന കാര്യം കഴിഞ്ഞ ദിവസം 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തിതിരുന്നു.
ടൗണിലെത്തുന്ന ജനങ്ങള്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം പോലും ഇവിടെ ഇല്ലാത്ത സ്ഥിതിയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."