HOME
DETAILS

ചുമട്ടു തൊഴിലാളികള്‍ ക്ഷേമനിധി ബോര്‍ഡ് ഓഫിസ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു

  
backup
March 22 2018 | 05:03 AM

%e0%b4%9a%e0%b5%81%e0%b4%ae%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b7

 

പാലക്കാട്: എല്‍.ഡി.എഫ് ഗവണ്‍മെന്റ് ചുമട്ടുമേഖലയില്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പിന്‍വലിക്കുക. തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുക, സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികളുടെ പെന്‍ഷനും മറ്റാനുകൂല്യങ്ങളും നല്‍കുന്നതിന് സ്ഥിരം സംവിധാനം ഉണ്ടാക്കുക, ചുരുങ്ങിയ പെന്‍ഷന്‍ 3000 രൂപയാക്കി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ചുമട്ടുതൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി ജില്ലാ ക്ഷേമനിധിബോര്‍ഡ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
ചുമട്ടുതൊഴിലാളി ഓഫിസിന് മുന്നില്‍ നിന്ന് (മിഷന്‍ സ്‌കൂളിന് സമീപം) ആരംഭിച്ച പ്രകടനം ജില്ലാ ക്ഷേമനിധി ബോര്‍ഡ് ഓഫിസിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന പ്രതിഷേധയോഗം വിജയന്‍ കുനിശ്ശേരി ഉദ്ഘാടനം ചെയ്തു.
കെ. വേലു അധ്യക്ഷത വഹിച്ചു. കെ.സി. ജയപാലന്‍, ടി.വി. രാജന്‍, ഇ.പി. രാധാകൃഷ്ണന്‍, അബ്ബാസ്, തങ്കച്ചന്‍, വിജയന്‍ കയറാടി, സുരേഷ് കൊല്ലങ്കോട് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."