HOME
DETAILS

ആസ്റ്റര്‍ മിംസില്‍ റോബോട്ടിക് കിഡ്‌നി മാറ്റിവയ്ക്കല്‍ വിജയകരമായി നടത്തി

  
backup
March 22 2018 | 05:03 AM

%e0%b4%86%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%bf%e0%b4%82%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%8b%e0%b4%ac%e0%b5%8b-2

കോഴിക്കോട്: ഉത്തരകേരളത്തില്‍ ആദ്യമായി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ റോബോട്ടിക് കിഡ്‌നി ട്രാന്‍സ്പ്ലാന്റ് വിജയകരമായി നടത്തി. കണ്ണൂര്‍ സ്വദേശിയാണ് ഏറ്റവും ആധുനികമായ ഡാവിഞ്ചി റോബോട്ടിക് സര്‍ജിക്കല്‍ സംവിധാനം ഉപയോഗിച്ച് വിജയകരമായി കിഡ്‌നി മാറ്റിവച്ചത്.
കിഡ്‌നി മാറ്റിവയ്ക്കുന്നതിനായി സാധാരണഗതിയില്‍ വാരിയെല്ലിന് താഴെനിന്നും വയറിന് കുറുകെ നീളുന്ന ഏകദേശം 25 സെന്റിമീറ്റര്‍ നീളത്തിലുള്ള വലിയ മുറിവാണ് ശരീരത്തില്‍ ഉണ്ടാക്കുന്നത്. മണിക്കൂറുകള്‍ നീളുന്ന ഈ സംവിധാനം ഉപയോഗപ്പെടുത്തിയാല്‍ വയറിലുണ്ടാക്കുന്ന വളരെ ചെറിയ സുഷിരങ്ങളിലൂടെ ശസ്ത്രക്രിയ സാദ്ധ്യമാകും. രോഗിക്ക് രക്തനഷ്ടം കുറവും ചെറിയ വേദനയും അനുഭവപ്പെടുകയുള്ളു.
യൂറോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. രവികുമാര്‍ കരുണാകരന്‍, സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ. കിഷോര്‍ ടിഎ എന്നിവരുടെ നേതൃത്വത്തില്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. അഭയ് ആനന്ദ്, ഡോ സൂര്‍ദാസ് അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ പ്രീത ചന്ദ്രന്‍, ഡോ കെ കിഷോര്‍ നെഫ്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ സജിത്ത് നാരായണന്‍, ഡോ ഫിറോസ് അസീസ്, ഡോ ഇസ്മയില്‍ എന്‍ എ, ഡോ ബെനില്‍ ഹഫീഖ് എന്നിവര്‍ ചേര്‍ന്നാണ് കിഡ്‌നി ട്രാന്‍സ്പ്ലാന്റ് പൂര്‍ത്തിയാക്കിയത്.
ആസ്റ്റര്‍ മിംസ് വൈദ്യശാസ്ത്രരംഗത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ രോഗികള്‍ക്ക് ലഭ്യമാക്കുന്നതിനാണ് എപ്പോഴും പരിശ്രമിക്കുന്നതെന്ന് ആസ്റ്റര്‍ മിംസ് സിഇഒ ഡോ. സാന്റി സജന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."