അകാല മൃത്യുവിന്റെ പിടിയില്‍ ഭാരതപ്പുഴ: വീണ്ടെടുക്കലിന് ഡല്‍ഹിയില്‍ ഉച്ചകോടി
ചെറുതുരുത്തി : ഓരോ തുള്ളി വെള്ളവും സൂക്ഷിച്ചു ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോക ജനതയെ ബോധ്യപ്പെടുത്തി ഇന്നു ലോക ജലദിനം. കിണറുകളും കുളങ്ങളും തണ്ണീര്‍തടങ്ങളുമൊക്കെ അനുദിനം മാലിന്യകൂമ്പാരമായി മാറി കൊണ്ടിരിക്കുമ്പോള്‍ ലോകജനത വലിയ പ്രതിസന്ധിയിലാണ്.
മുന്‍ കാലങ്ങളില്‍ ഇരുകരയും തൊട്ടു പ്രൗഢിയോടെ ഒഴുകിയിരുന്ന ഭാരതപ്പുഴ ഇന്നു വറ്റി വരണ്ടു കണ്ണീര്‍ ചാലായി മാറിയിരിയ്ക്കുകയാണ്. മണല്‍ കാടായി മരുഭൂമി സമാനം കിടക്കുന്ന പുഴയുടെ പുനരുജ്ജീവനം ഇന്നു സ്വപ്നം മാത്രമാണ്. പുഴ സങ്കല്‍പ്പമായി മാറുമ്പോള്‍ നിള പ്രേമികള്‍ കടുത്ത ആശങ്കയിലാണ്. അതിനിടെ പുഴയെ കുറിച്ചുള്ള പഠനവും പുനരുജ്ജീവനപദ്ധതി നടപ്പിലാക്കുന്നതിനും വേണ്ടി നദീതട അതോറിറ്റി രൂപീകരിക്കുന്നതിനുള്ള വലിയ പ്രയത്‌നങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളുടേയും സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെ നിളാ വിചാര വേദിയാണു പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. ഇതിനു മുന്നോടിയായി ന്യൂഡല്‍ഹിയില്‍ 24നു ഭാരതപ്പുഴ നദീതട ഉച്ചകോടി സംഘടിപ്പിക്കും. രാവിലെ ഒന്‍പതിനു ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ചാണു ഉച്ചകോടി. കേന്ദ്ര ജലവിഭവ വകുപ്പ് സഹമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ ഉദ്ഘാടനം ചെയ്യും.
ജെ.എന്‍.യു വൈസ് ചാന്‍സലര്‍ പ്രൊഫ. ജഗദീഷ് കുമാര്‍, ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. പ്രേം സി. ജെയിന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും.
കേന്ദ്ര ജലവിഭവ വകുപ്പ് , വനം പരിസ്ഥിതി മന്ത്രാലയം , സാംസ്‌കാരിക, ടൂറിസം വകുപ്പുകള്‍ക്കൊപ്പം കേരള തമിഴ്‌നാടു സര്‍ക്കാരുകളുടെ പങ്കാളിത്തവും ഉച്ചകോടിയില്‍ ഉണ്ടാകും. മഹാകവി അക്കിത്തത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന നിളാ വിചാരവേദിക്കു യുണൈറ്റഡ് നേഷന്‍ എന്‍വയോണ്‍മെന്റ് പ്രോഗ്രാം, യുനെസ്‌കോ, റാലി ഫോര്‍ റിവര്‍, നര്‍മദാസമഗ്ര തുടങ്ങിയ സന്നദ്ധ സംഘടനകളുടെ പിന്തുണയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."