HOME
DETAILS

വിഴിഞ്ഞം: വീഴ്ച്ച വരുത്തിയാല്‍ അദാനിയില്‍ നിന്ന് പിഴ ഈടാക്കുമെന്ന് സര്‍ക്കാര്‍

  
backup
March 22 2018 | 07:03 AM

vizhinjam-in-assembly-government-does-not-allow-extent-port-contract

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷയെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിയമസഭയെ അറിയിച്ചു. പദ്ധതി നടത്തിപ്പില്‍ വീഴ്ച്ച വരുത്തിയാല്‍ അദാനിയില്‍ നിന്നും പിഴ ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പദ്ധതി വൈകുന്നത് ചൂണ്ടിക്കാട്ടി എം.വിന്‍സെന്റ് എം.എല്‍.എ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു മന്ത്രി.

ഓഖി ദുരന്തം തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് മന്ത്രി പറഞ്ഞു. ഓഖിയെ തുടര്‍ന്ന് ഡ്രജ്ജറുകള്‍ക്കും പുലിമുട്ടിനും കേടുപാടുകള്‍ സംഭവിച്ചു. പാറയുടെ പ്രശ്‌നത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വിഴിഞ്ഞം പദ്ധതി കാലാവധി നീട്ടാനും നഷ്ടപരിഹാരത്തില്‍ നിന്ന് അദാനിയെ ഒഴിവാക്കാനും ഗൂഢ നീക്കം നടക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. അദാനിക്ക് ലാഭമുണ്ടാക്കാന്‍ സര്‍ക്കാര്‍ നിന്ന് കൊടുക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ലൈറ്റ് മെട്രോയില്‍ നിന്ന് ഇ.ശ്രീധരനെ ഓടിച്ചു വിട്ട പോലെ വിഴിഞ്ഞം പദ്ധതി വെള്ളത്തിലാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം തീര്‍ത്തും ലാഘവത്തോടെയാണ് മന്ത്രി കാര്യങ്ങള്‍ കാണുന്നതെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം 

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഭൂമിയിലെ സ്വര്‍ഗത്തില്‍ 'ഇന്‍ഡ്യ'; താഴ്‌വരയില്‍ താമരക്ക് വാട്ടം

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago