'ഫ്രീ ഫലസ്തീന്‍' ഒരിക്കല്‍ കൂടി പ്രതിഷേധം കടലായിരമ്പി; ലോകമെങ്ങും ലക്ഷങ്ങള്‍ തെരുവില്‍
'നദി മുതല്‍ സമുദ്രം വരെ ഫലസ്തീന്‍ സ്വതന്ത്രമാവും' ലോകത്തെ മുഴുവന്‍ സാക്ഷി നിര്‍ത്തി ഒരു ജനതയെ ഭൂമുഖത്തു നിന്ന് തുടച്ചു നീക്കാനായി ഇറങ്ങിത്തിരിച്ച ഇസ്‌റാഈല്‍ എന്ന ഭീകര രാജ്യത്തിനെതിരെ ഒരിക്കല്‍ കൂടി ലോകമെങ്ങും തെരുവിലിറങ്ങി. ഫലസ്തീനു മേല്‍ മരണം വര്‍ഷിച്ചു തുടങ്ങിയിട്ട് ഒരാണ്ട് പിന്നിടുന്ന നാലില്‍ ലോകത്തിന്റെ ഓരോ കോണില്‍ നിന്നും ഒരിക്കല്‍ കൂടി തൊണ്ടപൊട്ടുമാറ് മുദ്രാവാക്യങ്ങളുയര്‍ന്നു. ഫ്രീ ഫലസ്തീന്‍..മനുഷ്യരക്തം കുടിച്ച് മതിവരാത്ത ഇസ്‌റാഈല്‍ നരാധമരേ നിങ്ങളുടെ ക്രൂരതകള്‍ അവസാനിപ്പിക്കുക. ഫലസ്തീനിലെ കുരുന്നുകളെ ഇനിയെങ്കിലും ജീവിക്കാന്‍ അനുവദിക്കുക. 'നദി മുതല്‍ സമുദ്രം വരെ അവരെ സ്വതന്ത്രരാക്കുക. അവരുടെ മണ്ണ് അവര്‍ക്ക് തിരിച്ചു നല്‍കുക. ഒലിവുകളും അത്തികളും പൂത്തുലയുന്ന ആവരുടെ നാട്ടില്‍ അവരെ സ്വസ്ഥമാക്കുക....കഴിഞ്ഞ ദിവസം ലോകത്തിന്റെ ഓരോ മുക്കും മൂലയും ഫലസ്തീന്‍ ജനതക്കായുള്ള ഐക്യദാര്‍ഢ്യമാവുകയായിരുന്നു ഒരിക്കല്‍ കൂടി.
Hundreds of protesters united in Ontario, Canada, to condemn the Israeli atrocities in Gaza and Lebanon. pic.twitter.com/ndcmKDzH6h
— Quds News Network (@QudsNen) October 6, 2024
യൂറോപ്യന്‍ നഗരങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി സംഘടിപ്പിച്ച ഫലസ്തീന്‍ അനുകൂല റാലികളില്‍ ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. കറുത്ത വസ്ത്രം ധരിച്ചും മുഖം മറച്ചുമാണ് റോമില്‍ നടന്ന റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നത്. ബോട്ടിലുകളും പേപ്പറുകളും ബോംബിന് സമാനമായി പൊലിസിന് നേരെ വലിച്ചെറിഞ്ഞുമാണ് നഗരത്തില്‍ പ്രതിഷേധക്കാര്‍ പ്രകടനം നടത്തിയത്. 'ഫലസ്തീന്‍ സ്വാതന്ത്ര്യം, ലെബനാന്‍ സ്വാതന്ത്ര്യം' എന്നീ മുദ്രാവാക്യങ്ങളുമായി ഫലസ്തീന്‍ പതാകയേന്തിയായിരുന്നു പ്രകടനം. എന്നാല്‍ സുരക്ഷാ മുന്‍കരുതലിനെ തുടര്‍ന്ന് അധികൃതര്‍ പ്രതിഷേധക്കാരെ തടഞ്ഞു.
German police arrested a pro-Palestine protester in a wheelchair at a pro-Palestine protest in Berlin. pic.twitter.com/4HiK21Zy4z
— Quds News Network (@QudsNen) October 6, 2024
ലണ്ടനില്‍ റസ്സല്‍ സ്‌ക്വയറില്‍ നടന്ന പ്രതിഷേധത്തിലും ആയിരങ്ങള്‍ ഒത്തുകൂടി. ബാര്‍ക്ലേസ് ബാങ്കും ബ്രിട്ടീഷ് മ്യൂസിയവും ഉള്‍പ്പെടെ ഇസ്‌റാഈലിന്റെ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാണെന്ന് പ്രതിഷേധക്കാര്‍ ഉറക്കെ വിളിച്ചു പറഞ്ഞു. അതിനിടെ ഫലസ്തീന്‍ അനുകൂലികളും ഇസ്‌റാഈല്‍ പക്ഷക്കാരും തമ്മില്‍ പ്രദേശത്ത് തര്‍ക്കമുണ്ടായതായും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിരവധി പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതായും മാധ്യമമായ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ജര്‍മന്‍ നഗരമായ ഹംബര്‍ഗില്‍ നടന്ന പ്രകടനത്തില്‍ വംശഹത്യ അവസാനിപ്പിക്കണമെന്ന മുദ്രാവാക്യ മുയര്‍ത്തി ഫലസ്തീന്‍, ലെബനാന്‍ പതാകയുമായാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. സമരക്കാരെ പൊലിസ് അടിച്ചമര്‍ത്തി.
Watch | German police brutally disperse and attack a peaceful protest for Palestine in Berlin, Germany, today. pic.twitter.com/pbGyCZeBHK
— Quds News Network (@QudsNen) October 6, 2024
ഇസ്‌റാഈല്‍ അനുകൂലിയായ ഒരാള്‍ സമരക്കാരിയെ അക്രമിക്കുന്നതും കഫിയ പിടിച്ചു പറിക്കുന്നതും പുറത്തു വന്ന ദൃശ്യങ്ങളില്‍ കാണാം.
A genocide supporter in Berlin, Germany, attacked a pro-Palestine protester woman and violently tore off a keffiyeh from her head. pic.twitter.com/3qONh6bkgO
— Quds News Network (@QudsNen) October 6, 2024
യു.എസ്, ഡെന്‍മാര്‍ക്ക്, സ്വിറ്റ്‌സര്‍ലാന്റ്, സൗത്ത് ആഫ്രിക്ക, ഇന്ത്യ, ഫിലിപ്പൈന്‍സ്, സ്വീഡന്‍, ജപ്പാന്‍, കാനഡ,ബെല്‍ജിയം തുടങ്ങി വിവിധയിടങ്ങളില്‍ ഫലസ്തീന്‍ അനുകൂല റാലികള്‍ നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യു.എസിലെ വാഷിങ്ടണിലും ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലും പ്രതിഷേധം അലയടിച്ചു. യുഎസില്‍ ഒരാള്‍ സ്വയം തീകൊളുത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പൊലിസിന്റെ ഇടപെടല്‍ മൂലമാണ് അത്യാഹിതം ഒഴിവായത്. സോളിലും ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത പ്രതിഷേധം നടന്നു. വംശഹത്യയുടെ ഒരു വര്‍ഷം ചെറുത്തു നില്‍പിന്റേയും എന്ന ബാനറേന്തിയാണ് പ്രതിഷേധക്കാര്‍ അണി നിരന്നത്. പാരിസില്‍ സമാധാനപരമായ പ്രതിഷേധമാണ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."