HOME
DETAILS

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

  
October 07, 2024 | 5:33 PM

Kuwait with widespread traffic checks 42245 violations were detected

കുവൈത്ത് സിറ്റി: രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും കര്‍ശനമായ പരിശോധനകൾ തുടര്‍ന്ന് കുവൈത്ത് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ്. ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖുദ്ദയുടെ ഫീൽഡ് മേൽനോട്ടത്തിൽ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്‌ടർ പരിശോധന ക്യാമ്പയിനുകൾ ശക്തമായി നടത്തുകയാണ്.

ഗതാഗതവും സുരക്ഷാ സാഹചര്യവും ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകൾ നടത്തുന്നത്. കഴിഞ്ഞ ആഴ്ച ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻറ് നടത്തിയ സുരക്ഷാ ക്യാമ്പയിനുകളില്‍ 42,245 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. ഇതില്‍ ഡ്രൈവിഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച 36 പ്രായപൂർത്തിയാകാത്തവരെപിടികൂടിയിരുന്നു. ഗുരുതരമായ നിയമലംഘനം നടത്തിയ43 പേരെ ട്രാഫിക് വകുപ്പിന് കൈമാറി.

സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ നീണ്ടുനിന്ന ക്യാമ്പയിനിൽ 80 വാഹനങ്ങളാണ് പിടിച്ചെടുത്തു. അവയിൽ ചിലത് ജുഡീഷ്യറി വാണ്ടഡ് ലിസ്റ്റിലുള്ളവയോ മോഷ്ടിച്ചതായി റിപ്പോർട്ടു ചെയ്യപ്പെട്ടവയോ ആണ്. ലഹരിമരുന്ന് കൈവശം വെച്ച മൂന്ന് പേരെ ലഹരിമരുന്ന് നിയന്ത്രണ വിഭാഗത്തിന് കൈമാറി. ക്യാമ്പയിനില്‍ ആറ് താമസനിയമ ലംഘകരെയും സ്പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ ആറ് പേരെയും അറസ്റ്റ് ചെയ്തു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ഥാനാർഥികളില്ല: വോട്ടെടുപ്പ് കഴിഞ്ഞതോടെ ബി.ജെ.പിയിൽ പോര്

Kerala
  •  7 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്; ആദ്യഫലം എട്ടരയ്ക്കുള്ളിൽ

Kerala
  •  7 days ago
No Image

സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്തു; വാക്കുതർക്കം കൊലപാതകത്തിലേക്ക്: പ്രതിക്കായി തെരച്ചിൽ ശക്തം

Kerala
  •  7 days ago
No Image

ആസ്റ്റര്‍ വളണ്ടിയേയേഴ്‌സ് 25 രാജ്യങ്ങളിലേക്ക് മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍ വ്യാപിപ്പിക്കും; 2027ഓടെ 100 യൂനിറ്റുകള്‍

uae
  •  7 days ago
No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  7 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  7 days ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  7 days ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  7 days ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  7 days ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  7 days ago