HOME
DETAILS

കശ്മീരില്‍ 'ഇന്‍ഡ്യ' ; ഉമര്‍ അബ്ദുല്ല മുഖ്യമന്ത്രിയാവും 

  
Farzana
October 08 2024 | 02:10 AM

Haryana and Jammu  Kashmir Election Results Early Trends Indicate Congress Lead in Haryana

കശ്മീരില്‍ 'ഇന്‍ഡ്യ' ; ഉമര്‍ അബ്ദുല്ല മുഖ്യമന്ത്രിയാവും

ജമ്മു കശ്മീരില്‍ ജയമുറപ്പിച്ച് ഇന്‍ഡ്യ സഖ്യം. നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല മുഖ്യമന്ത്രിയാവും. അദ്ദേഹത്തിന്റെ പിതാവും പാര്‍ട്ടി അധ്യക്ഷനുമായ ഫാറൂഖ് അബ്ദുല്ല തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.  മാധ്യമപ്രവര്‍ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മത്സരിക്കുന്ന രണ്ട് സീറ്റിലും മുന്നേറുകയാണ് ഫാറൂഖ് അബ്ദുല്ല. 

കശ്മീരിന്റെ പ്രത്യേകാധികാരം എടുത്ത് കളഞ്ഞതുള്‍പെടെ 2019 ആഗസ്റ്റ് അഞ്ചിന് കേന്ദ്രസര്‍ക്കാറെടുത്ത വിവാദ തീരുമാനങ്ങള്‍ ജനം തള്ളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ശക്തമായ പ്രകടനമാണ് തെരഞ്ഞെടുപ്പില്‍ നാഷനല്‍ കോണ്‍ഫറന്‍സ് കാഴ്ചവെച്ചത്. എട്ടു സീറ്റില്‍ ഇതിനകം വിജയം പ്രഖ്യാപിച്ചു കഴിഞ്ഞു. 33 സീറ്റുകളില്‍ മുന്നേറ്റം തുടരുകയാണ്. ഇന്‍ഡ്യാ സഖ്യം 47നും 52നും ഇടയില്‍ സീറ്റ് നേടുമെന്നാണ് കണക്കുകൂട്ടല്‍.

2009-2015 കാലയളവില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരുന്നു ഉമര്‍ അബ്ദുല്ല. 2001ല്‍ അദ്ദേഹം കേന്ദ്ര മന്ത്രി സ്ഥാനവും വഹിച്ചിട്ടുണ്ട്. 


കശ്മീര്‍'ഇന്‍ഡ്യ' ക്കൊപ്പം ; വീണ്ടും കാവി പുതക്കാന്‍ ഹരിയാന
ന്യൂഡല്‍ഹി: ഹരിയാനയില്‍ എക്‌സിറ്റ് പോളുകള്‍ തെറ്റിച്ച് മുന്നേറുകയാണ് ബി.ജെ.പി. 
വന്‍ മുന്നേറ്റം നടത്തിയ കോണ്‍ഗ്രസിനെ മറികടന്നാണ് ബിജെപി മുന്നിലെത്തിയത്. 65 സീറ്റുകളിലേറെ ലീഡ് ചെയ്തിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ഏറെ പിന്നിലാണ്. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം കേവലഭൂരിപക്ഷവും കടന്ന് 49 സീറ്റുകളില്‍ ബി.ജെ.പിയാണ് മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ മുന്നേറ്റം 34 സീറ്റുകളിലാണ്. ഐഎന്‍എല്‍ഡി രണ്ട് സീറ്റുകളിലും മറ്റുള്ളവര്‍ അഞ്ച് സീറ്റുകളിലും മുന്നിട്ടുനില്‍ക്കുന്നു.

ഹരിയാനയില്‍ 90 അംഗ നിയമസഭയില്‍ 46 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്. വോട്ടെണ്ണിത്തുടങ്ങി ആദ്യ രണ്ട് മണിക്കൂറില്‍ കോണ്‍ഗ്രസ് നടത്തിയത് വന്‍ കുതിപ്പായിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിച്ചപ്പോള്‍  ബി.ജെ.പി തിരിച്ചെത്തുകയായിരുന്നു.

ജമ്മുകശ്മീരില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ മുന്നേറ്റമാണ് പ്രകടമാകുന്നത്. ഏറ്റവും ഒടുവിലെ ലീഡ് നിലകള്‍ പ്രകാരം 52സീറ്റുകളിലാണ് ജമ്മുകശ്മീരിലെ ഇന്‍ഡ്യ സഖ്യത്തിന്റെ മുന്നേറ്റം. 27 സീറ്റുകളില്‍ ബി.ജെ.പിയും മുന്നിട്ടു നില്‍ക്കുന്നു. രണ്ട് സീറ്റുകളിലാണ് പിഡിപിയുടെ മുന്നേറ്റം. മറ്റുള്ളവര്‍ ഒമ്പത്‌സീറ്റുകളിലും ലീഡ് ചെയ്യുന്നു. 90 അംഗനിയമസഭയില്‍ 46 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്.

ഹരിയാനയില്‍ കോണ്‍ഗ്രസും ജമ്മുകശ്മീരില്‍ തൂക്കുസഭയുമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചിട്ടുള്ളത്. ഹരിയാനയില്‍ ഒക്‌ടോബര്‍ അഞ്ചിന് ഒറ്റഘട്ടമായി നടന്ന വോട്ടെടുപ്പില്‍ 61 ശതമാനവും ജമ്മുകശ്മീരില്‍ സെപ്റ്റംബര്‍ 18, 28, ഒക്ടോബര്‍ ഒന്ന് തീയതികളില്‍ മൂന്ന് ഘട്ടമായി നടന്ന വോട്ടെടുപ്പില്‍ 63 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്.

 

 


ഹരിയാനയില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി ബി.ജെ.പി;  കശ്മീരിലും 'ഇന്‍ഡ്യ'ന്‍ കുതിപ്പിന് മങ്ങല്‍ 

ഫോഗട്ടും ഹൂഡയും പിന്നില്‍

congress bjp.JPG
ഹരിയാനയില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി. തുടക്കത്തില്‍ പാളിയ ബി.ജെ.പി ലീഡ് നില തിരിച്ചു പിടിക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്. ലീഡ് നില 60 കടന്ന ശേഷമാണ് തിരിച്ചടി. ഗ്രാമ പ്രദേശങ്ങളിലെ പോലെ കോണ്‍ഗ്രസിന് നഗരപ്രദേശങ്ങളില്‍ തിളങ്ങാനായില്ല. വിനേഷ ഫോഗട്ടും ഹൂഡയും പിന്നിലാണ്. 

കശ്മീരിലും ഇന്‍ഡ്യാ സഖ്യത്തിന്റെ കുതിപ്പിന് മങ്ങലേറ്റതായാണ് കാണുന്നത്. 

 


ഭൂമിയിലെ സ്വര്‍ഗത്തില്‍ 'ഇന്‍ഡ്യ'; താഴ്‌വരയില്‍ താമരക്ക് വാട്ടം

jammu congress.jpg
ഹരിയാനയില്‍ പിടിവിടുമോ എന്ന ആശങ്കയില്‍ നില്‍ക്കുമ്പോള്‍ ജമ്മു കശ്മീരില്‍ അടിച്ചു കയറി 'ഇന്‍ഡ്യ'. താഴ്‌വരയില്‍ സഖ്യം വന്‍മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.  

ജമ്മുകശ്മീരില്‍ തുടക്കം മുതല്‍ ലീഡ് നിലകള്‍ മാറിമറിഞ്ഞ നിലയിലായിരുന്നു. ഒരു ഘട്ടത്തില്‍ ഇന്‍ഡ്യ സഖ്യവും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചിരുന്നത്. ഇന്‍ഡ്യ മുന്നണിയുടെ മുന്നേറ്റത്തോടെയാണ് വോട്ടെണ്ണല്‍ തുടങ്ങിയതെങ്കിലും ബി.ജെ.പി തൊട്ടുപിന്നാലെ എത്തി. പിന്നീട് ഇന്‍ഡ്യാ സഖ്യത്തിന്റെ മുന്നേറ്റമാണ് കണ്ടത്. 

ഏറ്റവും ഒടുവിലെ കണക്കുകളില്‍ 51 സീറ്റുകളില്‍ ഇന്‍ഡ്യ സഖ്യം മുന്നിട്ട് നില്‍ക്കുന്നും. എന്നാല്‍ 23 സീറ്റുകളില്‍ ബിജെപിയും ലീഡ് ചെയ്യുന്നുണ്ട്. രണ്ട് സീറ്റുകളിലാണ് പിഡിപിയുടെ മുന്നേറ്റം. മറ്റുള്ളവര്‍ പതിനാല് സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഈ കണക്ക് ഏത് സമയത്തും മാറിമറിയുന്ന സ്ഥിതിയാണ്. 90 അംഗനിയമസഭയില്‍ 46 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്.

ഹരിയാനയില്‍ കോണ്‍ഗ്രസ് കുതിപ്പ്, 49 സീറ്റുകളില്‍ ലീഡ്

congress.JPG
ഹരിയാനയില്‍ കോണ്‍ഗ്രസ് കുതിപ്പ് അതിവേഗം ബഹുദൂരം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 65 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നേറുന്നതായാണ് റിപ്പോര്‍ട്ട്. ഭരണ വിരുദ്ധ വികാരമാണ് ഹരിയാനയില്‍ അലയടിച്ചതെന്നാണ് തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ വിലയിരുത്തല്‍. 

ജൂലാന മണ്ഡലത്തില്‍ കന്നിയങ്കത്തിനിറങ്ങിയ ഗുസ്തിതാരം വിനേഷ് ഫോഗട്ട് നിലവില്‍ മുന്നേറ്റം തുടരുകയാണ്. ഹരിയാന മുഖ്യമന്ത്രി നയാബ്‌സൈനിയും ഭൂപീന്ദര്‍ സിങ് ഹൂഡയും മുന്നിലാണ്. 

 

വോട്ടെണ്ണിത്തുടങ്ങി; ആദ്യ ഫലസൂചനയില്‍ കശ്മീരില്‍ 'ഇന്‍ഡ്യാ' മുന്നേറ്റം ഹരിയാന കോണ്‍ഗ്രസിനൊപ്പം 

ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫലസൂചനയില്‍ ഹരിയാന കോണ്‍ഗ്രസിനൊപ്പമാണ്. ജമ്മു മേഖലയില്‍ ബി.ജെ.പിയും കശ്മീരില്‍ ഇന്‍ഡ്യാ സഖ്യവും ലീഡ് ചെയ്യുന്നു.  10 മണിയോടെ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പമാണെന്ന ചിത്രം ലഭ്യമാകും. ഹരിയാനയില്‍ കോണ്‍ഗ്രസും ജമ്മുകശ്മീരില്‍ തൂക്കുസഭയുമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്.

ഹരിയാനയില്‍ ഒക്‌ടോബര്‍ അഞ്ചിന് ഒറ്റഘട്ടമായി നടന്ന വോട്ടെടുപ്പില്‍ 61 ശതമാനവും ജമ്മുകശ്മീരില്‍ സെപ്റ്റംബര്‍ 18, 28, ഒക്ടോബര്‍ ഒന്ന് തീയതികളില്‍ മൂന്ന് ഘട്ടമായി നടന്ന വോട്ടെടുപ്പില്‍ 63 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്.

ഹരിയാന മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ ഹൂഡ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. 
90 സീറ്റുള്ള ഹരിയാനയില്‍ ബി.ജെ.പി ശക്തികേന്ദ്രങ്ങളായ നഗരമണ്ഡലങ്ങളില്‍ പോളിങ് കുത്തനെ താഴ്ന്നതും ബി.ജെ.പി വിരുദ്ധ മണ്ഡലങ്ങളില്‍ ശക്തമായ പോളിങ് നടന്നതും 65 വരെ സീറ്റെന്ന നേട്ടത്തിലേക്ക് കോണ്‍ഗ്രസിനെ എത്തിച്ചേക്കാമെന്ന നിഗമനത്തിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.
 

ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യത്തിനാണ് മുന്‍തൂക്കം പ്രവചിക്കപ്പെടുന്നത്. എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ക്ക് അപ്പുറമായിരിക്കും വിജയമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല അവകാശപ്പെട്ടിരുന്നു. 370ാം വകുപ്പ് റദ്ദാക്കിയശേഷമുള്ള കശ്മീരിലെ ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലയില്‍ ഏറെ പ്രാധാന്യമുള്ളതാണ് ഫലം. 

അതിനിടെ ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ രൂപവത്ക്കരണത്തിനു മുമ്പ് നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള ലഫ്റ്റനന്റ് ഗവര്‍ണറുടെ നീക്കവും നടക്കുന്നുണ്ട്. ഇതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആനയുണ്ട് തൃശൂരിൽ; തോട്ടികിട്ടാനുണ്ടോ? സൗകര്യങ്ങൾ പലതും ഉണ്ട്, പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍മാരും ജീവനക്കാരുമില്ല.

Kerala
  •  5 days ago
No Image

മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കി; പക്ഷേ ​ഗുണം ഒന്നുമില്ല; ക്രിട്ടിക്കലായ രോ​ഗികൾ ചികിത്സയ്ക്ക് ചുരമിറങ്ങുക തന്നെ വേണം

Kerala
  •  5 days ago
No Image

ആവശ്യത്തിന് ഡോക്ടര്‍മാരില്ല, ജീവൻരക്ഷാ മരുന്നുകള്‍ ഇല്ല, മെഡിക്കല്‍ ഉപകരണങ്ങള്‍ പലതും പ്രവര്‍ത്തനരഹിതം; സർക്കാർ അവ​ഗണനയിൽ തളർന്ന് പരിയാരം

Kerala
  •  5 days ago
No Image

ടിക്കറ്റ് റദ്ദാക്കല്‍: ക്ലറിക്കല്‍ നിരക്ക് കുറയ്ക്കാന്‍ റെയില്‍വേ; തീരുമാനം ഏറ്റവും ​ഗുണം ചെയ്യുക വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക്

National
  •  5 days ago
No Image

300 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; ഗുജറാത്ത് മുനിസിപ്പാലിറ്റിക്ക് ഹൈക്കോടതി നോട്ടീസ്; ധൃതിപിടിച്ച് ദര്‍ഗ പൊളിച്ചതില്‍ കോടതിയുടെ വിമര്‍ശനം | Bulldozer Raj

National
  •  5 days ago
No Image

ലാൻഡ് ഫോണിന് വിട; കെ.എസ്.ആർ.ടി.സിയിൽ  മൊബൈൽ ബെല്ലടിച്ചു തുടങ്ങി

Kerala
  •  5 days ago
No Image

പൊലിസ് സ്റ്റേഷനുകളിലെ റൗഡി പട്ടിക പരസ്യമായി പ്രദർശിപ്പിക്കാനുള്ളതല്ല; പരസ്യ പ്രദർശനം സ്വകാര്യത ലംഘനം; ഹൈക്കോടതി

Kerala
  •  5 days ago
No Image

മലബാറിൽ ഇക്കുറിയും പ്ലസ് വൺ സീറ്റ് ക്ഷാമം; 11,633 വിദ്യാർഥികൾ പുറത്തായേക്കും

Kerala
  •  5 days ago
No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  5 days ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  5 days ago