ലോക ജലദിനം: ട്രെയിന്‍ കാംപയിനും കൂട്ടയോട്ടവും നടക്കും
കാസര്‍കോട്: അന്തര്‍ദേശിയ ജലദിനമായ ഇന്നു കേന്ദ്രയുവജന കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ട്രെയിന്‍ കാംപയിനും കാട്ടാക്കടയില്‍ കൂട്ടയോട്ടവും സംഘടിപ്പിക്കുമെന്ന് ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍ അറിയിച്ചു. സംസ്ഥാന ജല വിഭവ വകുപ്പ്, ജലനിധി, റെയില്‍വേ മന്ത്രാലയം, കാസര്‍കോട് കേന്ദ്ര സര്‍വകലാശാല, കേരള സര്‍വകലാശാല, നാഷണല്‍ സര്‍വീസ് സ്കീം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ നടത്തുന്നത് .
'ജലവും പ്രകൃതിയും' എന്ന ഈ വര്‍ഷത്തെ ലോക ജലദിന സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിന് ഇന്നു രാവിലെ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ യുവജനങ്ങള്‍ ട്രെയിന്‍ യാത്ര നടത്തി യാത്രക്കാര്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്യുകയും വ്യക്തിഗത ബോധവത്കരണ പരിപാടിയും ക്വിസ് മത്സരവും നടത്തും. വിജയികള്‍ക്ക് അപ്പോള്‍ തന്നെ സമ്മാനങ്ങളും നല്‍കും.
കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ വളണ്ടിയര്‍മാര്‍ രാവിലെ പുറപ്പെടുന്ന ഏറനാട് എക്സ്പ്രസില്‍ ഷൊര്ണൂര്വരെയും കേരള സര്‍വകലാശാലയിലെ കാര്യവട്ടം കാംപസിലെ വളണ്ടിയര്‍മാര്‍ തിരുവനന്തപുരത്തുനിന്നു ഷൊര്‍ണൂര്‍ വരെയും പ്രചാരണ പരിപാടി നടത്തും. പുഴനാട് ഭാവന സാംസ്കാരിക വേദിയുടെ സഹകരണത്തോടെ ലോക ജലദിനാഘോഷങ്ങളുടെ ഭാഗമായി കാട്ടാക്കടയില്‍ കൂട്ടയോട്ടവും സംഘടിപ്പിക്കും.
ഐ.ബി.സതീഷ് എം.എല്‍.എ കൂട്ടയോട്ടത്തിനു നേതൃത്വം നല്‍കും. കാട്ടാക്കടയിലെ യുവജനങ്ങളോടൊപ്പം മിസോറാം, ആസാം, മണിപ്പൂര്‍, സിക്കിം, ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ, അരുണാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ യുവജനങ്ങളും പങ്കെടുക്കും.
വൈകുന്നേരം പള്ളിച്ചലില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ യുവകലാകാരന്മാര് ജലദിനാഘോഷങ്ങളുടെ ഭാഗമായി കലാപരിപാടികള്‍ നടത്തും. സ്പീക്കര്‍ പി. രാമകൃഷ്ണന് ചടങ്ങ് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."