HOME
DETAILS
MAL
കീഴാറ്റൂര്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ല: വയല്‍ക്കിളികള്‍
backup
March 22 2018 | 09:03 AM
കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസിനെതിരായ സമരത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് വയല്‍ക്കിളികള്‍. തങ്ങളുടെ സമരത്തെ രാഷ്ട്രീയമായി വഴിതിരിച്ചുവിടാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും കണ്ണൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.
മാവോയിസ്റ്റുകളെന്ന് ആക്ഷേപിച്ച സി.പി.എം നേതാക്കളെ വയല്‍ക്കിളികള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ആറന്മുളയിലെ സി.പി.എം നടത്തിയ സമരമാണ് കീഴാറ്റൂര്‍ സമരത്തിന്റെ ഊര്‍ജമെന്നും അ്ദ്ദേഹം പറഞ്ഞു.
ആര്.എസ്.എസിന്റെയും എസ്.ഡി.പി.ഐയുടെയും മറ്റാരുടെയും പിന്തുണ തങ്ങള്‍ സ്വീകരിക്കും. ഒരു നാട്ടിലെ സമരത്തിന് എല്ലാവരും ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടതെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.
സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേരെ ഇന്ന് പുലര്‍ച്ചെ നടന്ന ആക്രമണത്തെത്തുടര്‍ന്നായിരുന്നു വാര്‍ത്താസമ്മേളനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."