സഊദി എയര്‍ലൈന്‍സ് തിരുവനന്തപുരത്തേക്കുള്ള സര്‍വിസ് നിര്‍ത്തലാക്കുന്നു
ജിദ്ദ: സഊദി എയര്‍ലൈന്‍സ് തിരുവനന്തപുരത്തേക്കുള്ള സര്‍വിസ് നാളെ മുതല്‍ നിര്‍ത്തലാക്കുന്നു. ജിദ്ദയില്‍ നിന്നും റിയാദില്‍ നിന്നും പ്രതിവാരമുണ്ടായിരുന്ന സര്‍വിസുകളാണ് നിര്‍ത്തലാക്കുന്നത്.
തിരുവനന്തപുരത്തിന് പകരം മറ്റേതെങ്കിലും വടക്കേ ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വിസ് അനുവദിക്കാനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നീക്കം. പുതിയ നീക്കത്തിനെതിരേ സഊദി എയര്ലൈന്സിനുമേല് സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് റിയാദിലും ജിദ്ദയിലുമുള്ള പ്രവാസി മലയാളി സംഘടനകള്‍ കേരള സര്‍ക്കാര്‍, നോര്‍ക്ക വകുപ്പ്, കേന്ദ്ര വ്യോമയാന വകുപ്പ്, സഊദി എയര്‍ലൈന്‍സ് അധികൃതര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
എയര്‍ ഇന്ത്യയെ അപേക്ഷിച്ച് സമയകൃത്യതയിലും മറ്റും സഊദി എയര്‍ലൈന്‍സ് മുന്നിലായതിനാല്‍ കൂടുതല്‍ യാത്രക്കാരും സഊദി എയര്‍ലൈന്‍സില്‍ യാത്ര ചെയ്യുന്നതിനാണ് മുന്‍ഗണന നല്‍കിയിരുന്നത്. നിലവില്‍ ഇന്ത്യയിലെ അഞ്ചു നഗരങ്ങളിലേക്കാണ് സഊദി എയര്‍ലൈന്‍സ് നേരിട്ട് സര്‍വിസ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."