ശരിയായ ഭക്ഷണക്രമം രക്താതിമര്‍ദ്ദത്തെ അകറ്റും
രക്തസമ്മര്‍ദ്ദം ഇന്ത്യയില്‍ ഇന്ന് സര്‍വസാധാരണമായിരിക്കുന്നു. ജീവിതശൈലീ രോഗങ്ങളില്‍ പെടുന്ന രോഗങ്ങളുടെ ഗണത്തില്‍പെട്ടതാണിത്. ആഹാരശീലവും ആധുനിക ജീവിത സാഹചര്യങ്ങളുമാണ് രോഗത്തിലേക്ക് നയിക്കുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രത്യേകിച്ച് മാംസാഹാരികളില്‍ രക്തസമ്മര്‍ദ്ദം കൂടുതലായി കാണുന്നു.
രക്തസമ്മര്‍ദ്ദം
ധമനികളിലൂടെ പ്രവഹിക്കുന്ന രക്തം അതിന്റെ ഭിത്തികളില്‍ ചെലുത്തുന്ന അമിതമായ ബലത്തിന്റെ ഫലമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍. ഒരു വ്യക്തിക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെന്ന് പറഞ്ഞാല്‍ അയാളുടെ ധമനികളുടെ ഭിത്തിയ്ക്ക് അധികബലം താങ്ങേണ്ടി വരുന്നു എന്നാണര്‍ത്ഥം. പുകവലി, അമിതഭാരം, വ്യായാമമില്ലായ്മ, മാനസികസമ്മര്‍ദ്ദം, പാരമ്പര്യം, ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങള്‍ തുടങ്ങിയവയൊക്കെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് വഴിതെളിക്കുന്നവയാണ്. പരിശോധനയും ചികിത്സയുമില്ലാതിരുന്നാല്‍ ഇത് പക്ഷാഘാതത്തിനുവരെ കാരണമാകുകയും ചെയ്യും. പക്ഷാഘാതം സംഭവിക്കുന്നവരില്‍ 62 ശതമാനത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഹൃദയാഘാതം കൂടാതെ അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാകുന്നതിനും ഇത് കാരണമാകും. സാധാരണ നിലയിലുള്ള രക്തസമ്മര്‍ദ്ദം 120- 80 അല്ലെങ്കില്‍ അതില്‍ താഴെയായിരിക്കണം.
രക്തസമ്മര്‍ദ്ദം കുറയ്ക്കാനുള്ള എളുപ്പവഴി മരുന്നുകളാണെന്നാണ് മാധ്യമങ്ങളിലൂടെ വിവിധ മരുന്നു നിര്‍മാണ കമ്പനികള്‍ പരസ്യങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ഇത് അത്ര ശരിയല്ല. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഗൗരവമേറിയ ആരോഗ്യപ്രശ്‌നം തന്നെയാണ്. എന്നാല്‍ ശരിയായ ഭക്ഷണക്രമം ശീലിക്കുന്നതിലൂടെ ഇത് നിയന്ത്രണവിധേയമാക്കാനാവുമെന്ന കാര്യം പലരും മറച്ചുവയ്ക്കുന്ന അവസ്ഥയുമുണ്ട്.
ഇതു സംബന്ധിച്ച് പതിനായിരത്തിലധികം ആളുകളില്‍ ഓക്‌സ്ഫഡ് സര്‍വകലാശാല ഒരു പഠനം നടത്തി. മാംസഭുക്കുകളിലും സസ്യഭുക്കുകളിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടാകുന്നതില്‍ കാര്യമായ വ്യത്യാസമുണ്ടെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. മാംസാഹാരം കഴിക്കുന്ന പുരുഷന്‍മാരില്‍ പതിനഞ്ച് ശതമാനം വരെ അമിത രക്തസമ്മര്‍ദ്ദത്തിന് അടിമകളാകുന്നെങ്കില്‍ സസ്യാഹാരികളായ പുരുഷന്‍മാരില്‍ ഇത് 5.8 ശതമാനം മത്രമാണ്. മാംസഭുക്കുകളായ സ്ത്രീകളില്‍ 12.1 ശതമാനത്തിന് അമിതരക്ത സമ്മര്‍ദ്ദം ഉണ്ടാകുന്നുണ്ടെങ്കില്‍ സസ്യാഹാരം ശീലിക്കുന്ന സ്ത്രീകളില്‍ ഇത് 7.7 ശതമാനമാണെന്നും പഠനത്തില്‍ കണ്ടെത്തിയിരുന്നു.
പഴങ്ങളും പച്ചക്കറികളും
ചില പ്രത്യേകതരം പഴങ്ങളും പച്ചക്കറികളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് ഗുണം ചെയ്യും. ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന കുക്കോമൈന്‍ (സൗസീമാശില)െ രക്താതിമര്‍ദ്ദം തടയാന്‍ ഉപകരിക്കുന്നതാണ്. മുന്തിരി, നാരങ്ങ, ഓറഞ്ച് തുടങ്ങിയവയില്‍ ഫൈറ്റോ ന്യൂട്രിയന്റുകളും ബയോഫഌവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുന്നതിനെ ചെറുക്കാന്‍ കഴിവുള്ളവയാണ് ഇവ. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയുന്ന ഐസോപ്പിന്‍ എന്ന ആന്റിഓക്‌സിഡന്റ് തക്കാളിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മസ്തിഷ്‌കത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായകരമാകുന്ന ഗ്ലൂട്ടമിക് ആസിഡിന്റെ കലവറയാണ് കോളിഫഌവര്‍, ബ്രോക്കോളി, കാബേജ് തുടങ്ങിയവ. ശരീരത്തിന് അത്യാവശ്യമായ മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ കൂടാതെ രക്തക്കുഴലുകളുടെ കട്ടി കൂടുന്നതും ചുരുങ്ങുന്നതും തടയുന്ന കരോട്ടിനോയ്ഡ് എന്ന ഘടകവും ധാരാളമായുള്ളവയാണ് തണ്ണിമത്തന്‍. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഏറെ സഹായകരമാകുന്ന ബീറ്റാ കരോട്ടിനും പൊട്ടാസ്യവും കൊണ്ട് സമ്പുഷ്ടമാണ് കാരറ്റ്.
രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമാക്കണമെങ്കില്‍ സസ്യാഹാരത്തിലേക്ക് മാറുക എന്നാണ് ഗവേഷകര്‍ നല്‍കുന്ന നിര്‍ദേശം. സസ്യാഹാരം ശീലിച്ചു തുടങ്ങുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരില്‍ ഭൂരിഭാഗത്തിനും പിന്നീട് മരുന്നുകളെ ആശ്രയിക്കേണ്ടി വരാറില്ലെന്നും ഇവര്‍ അടിവരയിട്ടുപറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."