ദേശീയപാത വികസനം: സര്‍വേക്ക് ഒച്ചിന്റെ വേഗം
കുറ്റിപ്പുറം: ദേശീയപാത നാലുവരിയാക്കുന്നതിലെ സര്‍വേ ഒച്ചിന്റെ വേഗതയില്‍. കുറ്റിപ്പുറം മുതല്‍ ഇടിമുഴിക്കല്‍ വരെ നടക്കുന്ന പാതയുടെ നിയന്ത്രണ രേഖ കണ്ടെത്തലാണ് കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നത്. മൂന്ന് റീച്ചുകളിലായി നടക്കേണ്ട സര്‍വേയുടെ പ്രഥമ റീച്ചിന്റെ നടപടിക്രമങ്ങളാണ് ഇഴഞ്ഞു നീങ്ങുന്നത്. 15 ദിവസത്തിനകം ഈ റീച്ചിലെ സര്‍വേ പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍ അവകാശപ്പെട്ടിരുന്നു. പലപ്പോഴും ആവശ്യമായ ജീവനക്കാരില്ലാതെയാണ് സര്‍വേ നടപടികള്‍ നടക്കുന്നത്.
അഞ്ച് ദിവസത്തിനകം കേവലം രണ്ടര കിലോമീറ്ററിലാണ് നിയന്ത്രണരേഖ നിശ്ചയിക്കാനായത്. കനത്ത പൊലിസ് കാവലിലാണ് സര്‍വേ നടപടികള്‍ നടക്കുന്നത്. കുറ്റിപ്പുറം മൂടാലിലാണ് ഇന്നലെ സര്‍വേ നടപടികള്‍ എത്തിയത്. ജൂണില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി ഉടമകള്‍ക്ക് മതിയായ നഷ്ട പരിഹാരം ലഭ്യമാക്കിയ ശേഷമേ ഭൂമി ഹൈവേ അതോറിറ്റിക്ക് കൈമാറൂ എന്നാണ് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുള്ളത്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."