HOME
DETAILS
MAL
ദേശീയപാത വികസനം എം.എല്‍.എ പരാതി കേള്‍ക്കുന്നു
backup
March 24 2018 | 05:03 AM
തേഞ്ഞിപ്പലം: ദേശീയപാത വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് ഭൂമിയും കിടപ്പാടങ്ങളും മറ്റ് കെട്ടിടങ്ങളും നഷ്ടപ്പെടുന്നവരുമായി പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ ഒരുമിച്ചിരുന്ന് പരാതികള്‍ കേള്‍ക്കുന്നു.
വള്ളിക്കുന്ന് മണ്ഡലത്തിലെ മൂന്നിയൂര്‍, തേഞ്ഞിപ്പലം, പള്ളിക്കല്‍, ചേലേമ്പ്ര പഞ്ചായത്തുകളിലെ സ്ഥലവും വീടും മറ്റും നഷ്ടപ്പെടുന്നവരുടെ യോഗം ഇന്ന് വൈകിട്ട് അഞ്ചിന് പടിക്കല്‍ സ്കൂളില്‍ ചേരും. യോഗത്തില്‍ എം.എല്‍.എ ത്രിതല പഞ്ചായത്ത് ജനപ്രധിനിധികളും പങ്കെടുക്കും. ഭൂമിയും മറ്റുംനഷ്ടപ്പെടുന്നവര് പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ബക്കര്‍ ചെര്ന്നൂര് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."