HOME
DETAILS
MAL
തൊഴില്‍ നിരോധനം ഏര്‍പ്പെടുത്തിയ സി.പി.എം നടപടി കാടത്തം: പാച്ചേനി
backup
March 24 2018 | 06:03 AM
കണ്ണൂര്‍: തൊഴിലിടങ്ങളിലും സി. പി.എം ഭീകരതയാണ് കണ്ണൂരില്‍ നിലനില്‍ക്കുന്നത് എന്നതിന്റെ തെളിവാണ് വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ അനുജന് രതീഷ് ചന്ത്രോത്തിനെ തൊഴില്‍ ചെയ്യാന്‍ അനുവദിക്കാത്ത നടപടിയെന്ന് സതീശന് പാച്ചേനി. ബക്കളം ഡിവിഷനിലെ ചുമട്ട് തൊഴിലാളിയായ രതീഷിനെ ഒരു മാസക്കാലമായി തൊഴില്‍ ചെയ്യാന്‍ അനുവദിക്കുന്നില്ല. സി.പി.എം ഏരിയാ സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരമാണ് രതീഷിനെ തൊഴില്‍ ചെയ്യാന്‍ അനുവദിക്കാത്തത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. തൊഴില്‍ നിയമങ്ങള്‍ അട്ടിമറിച്ച് നടക്കുന്ന ഇത്തരം കാടന്‍ നടപടികള്‍ക്കെതിരേ ജില്ലാ ഭരണകൂടവും തൊഴില്‍ വകുപ്പും ഇടപെടണമെന്നും ഡി.സി.സി പ്രസിഡന്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."