HOME
DETAILS
MAL
വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം
backup
March 24 2018 | 06:03 AM
കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്കി. പടിയൂര്‍-കല്ല്യാട്, ചപ്പാരപ്പടവ്, ധര്‍മ്മടം, ഇരിക്കൂര്‍, പാട്യം, തൃപ്പങ്ങോട്ടൂര്‍, പരിയാരം, ചെങ്ങളായി, എരഞ്ഞോളി, കോട്ടയം, ന്യൂമാഹി, കുന്നോത്തുപറമ്പ്, ചൊക്ലി, കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തുകളുടെയും എടക്കാട്, കണ്ണൂര്‍, ഇരിക്കൂര്‍, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തുകളുടെയും പദ്ധതികളാണ് അംഗീകരിച്ചത്. വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികളും അംഗീകരിച്ചു. വാര്‍ഷിക പദ്ധതികള്‍ അംഗീകാരത്തിനായി സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31 ആണെന്ന് ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് അറിയിച്ചു. അടുത്ത യോഗം 26ന് ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."