ഐ.എസ്.ഒ മികവില്‍ പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത്
പുത്തന്‍ചിറ : ഐ.എസ്.ഒ മികവില്‍ പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് . സമ്പൂര്‍ണ്ണ ഗുണമേന്‍മ നയത്തിന്റെ ഭാഗമായി പഞ്ചായത്തില്‍ നടപ്പിലാക്കിയ വിവിധ പരിഷ്‌ക്കാരങ്ങള്‍ പരിഗണിച്ചാണു ഐ.എസ്.ഒ 9001 2015 അംഗീകാരം ലഭിച്ചത് .
ഓഫിസ് സംവിധാനം ജനസൗഹൃദമാക്കല്‍ , പൗരാവകാശ രേഖ പ്രകാരം സേവനങ്ങള്‍ നല്‍കല്‍, നികുതി പിരിവ് , പദ്ധതി പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെ കാര്യക്ഷമത, മികച്ച ഫ്രണ്ട് ഓഫീസ് സംവിധാനം, രേഖകളും പ്രമാണങ്ങളും എളുപ്പത്തില്‍ ലഭ്യമാകും വിധമുള്ള റെക്കോഡ് റൂം സജ്ജീകരണം, പഞ്ചായത്ത് മൊബൈല്‍ ആപ്പ് ആണു ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഐ.ക്യൂ എസ് സര്‍ട്ടിഫിക്കേഷന്‍ ബോഡി പരിശോധനക്കു വിധേയമാക്കിയത്. അപേക്ഷകള്‍ ഫ്രണ്ട് ഓഫീസില്‍ സ്വീകരിച്ചു തുടര്‍ നടപടികള്‍ പൊതുജനത്തെ അറിയിക്കുവാന്‍ എസ്.എം.എസ്, ടച്ച് സക്രീന്‍ , എയര്‍ കണ്ടീഷന്റ് ഫ്രണ്ട് ഓഫീസ് , ഫ്രണ്ട് ഓഫീസില്‍ സേവനങ്ങള്‍ തേടിയെത്തുന്നവര്‍ക്കു ഇരിപ്പിട സൗകര്യങ്ങള്‍ , കുടിവെള്ളം , ടോക്കന്‍ മെഷീന്‍ , വായന കോര്‍ണ്ണര്‍, ടെലിവിഷന്‍ മ്യൂസിക് സിസ്റ്റം, സേവന ബോര്‍ഡുകള്‍, ജീവനക്കാരും പൊതുജനങ്ങളും തമ്മിലുള്ള മികച്ച ആശയ വിനിമയവും പഞ്ചായത്തില്‍ നടപ്പിലാക്കിയ പരിഷ്‌കാരണങ്ങളാണ്. ജനന മരണ വിവാഹ സാക്ഷ്യ പത്രങ്ങള്‍, ഉടമസ്ഥാവകാശ താമസ സര്‍ട്ടിഫിക്കറ്റുകള്‍ , കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകള്‍ ഓണ്‍ ലൈന്‍ സംവിധാനത്തിലൂടെ ലഭ്യമാകുന്നത്, പൊതുജനങ്ങള്‍ക്കു ഓഫീസില്‍ കയറി ഇറങ്ങുന്നതു ഒഴിവാക്കാന്‍ സഹായകമാകും . നികുതികള്‍ ഇ പെയ്‌മെന്റ് സംവിധാനത്തിലൂടെ അടക്കുവാന്‍ സാധിക്കുന്നതു ജനങ്ങള്‍ക്കു വളരെയേറെ ഉപകാര പ്രദമായിട്ടുണ്ട്. പഞ്ചായത്ത് എടുക്കുന്ന തീരുമാനങ്ങള്‍ സകര്‍മ്മ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചു ജനങ്ങള്‍ക്കു എളുപ്പത്തില്‍ അറിയാന്‍ കഴിയും.
അടുത്തിടെ പഞ്ചായത്ത് തയ്യാറാക്കിയ മൊബൈല്‍ ആപ്പ് മുഖേന പഞ്ചായത്തിന്റെ വിവരങ്ങള്‍ അറിയുവാന്‍ ഏറെ സഹായകമായിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ എടവിലങ്ങ് , പെരിഞ്ഞനം പഞ്ചായത്തകള്‍ക്കു ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാകുന്നതിനു നേതൃത്വം വഹിച്ച സെക്രട്ടറി സി.എം പ്രേമാനന്ദിന്റെ അനുഭവ സമ്പത്തും ജീവനക്കാരുടെ അശ്രാന്ത പരിശ്രമവും ഭരണ സമിതിയുടെ കൂട്ടായ്മയുമാണു പുത്തന്‍ചിറ പഞ്ചായത്തിനു ഈ അംഗീകാരം ലഭിക്കാന്‍ സഹായകരമായതെന്നു പ്രസിഡന്റ്് വി.എ നദീര്‍ , വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ഐ നിസാര്‍ പറഞ്ഞു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."