ടെമ്പോ ഡ്രൈവര്‍ മരിച്ച സംഭവം; യൂനിയനുകള്‍ റോഡ് ഉപരോധിച്ചു
പാറശാല: കഴിഞ്ഞദിവസം പാറശാലയില്‍ മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാരുടെ മാനസിക പീഡനത്തില്‍ മനം നൊന്ത് ഹൃദയാഘാതംമൂലം മരണപ്പെട്ട ഇടിച്ചക്കപ്ലാമൂട് സ്വദേശിയും ടെമ്പോ ഡ്രൈവറുമായ സെല്‍വമണി മരിച്ച സംഭവത്തില്‍ ഇന്നലെ രാവിലെ ഒന്‍പതു മുതല്‍ പാറശാല ജങ്ഷനില്‍ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധം നടന്നു. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, കാമരാജ് കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകള്‍ ഉപരോധത്തിന് നേതൃത്വം നല്‍കി. മുന്‍ എം.എല്‍.എ എ.ടി.ജോര്‍ജ്, മുന്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. പത്മകുമാര്‍, സി.ഐ.ടി.യു നേതാക്കളായ ശിവന്‍, വിജയന്‍, ബി.എം.എസ് നേതാക്കളായ എം.എസ്.നായര്‍, എല്‍.രാജശേഖരന്‍, കെ.പി.സി.സി സെക്രട്ടറി വല്‍സലന്‍ തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.
കഴിഞ്ഞദിവസം രാവിലെ 9.30 ഓടുകൂടി സെല്‍വമണിയുടെ ടെമ്പോവാന്‍ പാറശാലയില്‍ വച്ച് ആര്‍.ടി അധികൃതര്‍ പിടികൂടിയിരുന്നു. പിഴയായി 3000 രൂപ ആവശ്യപ്പെട്ടിരുന്നു. തുക നല്‍കാത്തതിനാല്‍ വാഹനം അധികൃതര്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ട്രക്കര്‍-ടെമ്പോ വാഹനങ്ങള്‍ക്ക് പെര്‍മിറ്റും ടാക്‌സും എടുത്താലും മോട്ടാര്‍ വാഹന വകുപ്പ് ജീവനക്കാര്‍ നിരന്തരമായി വാഹനം തടഞ്ഞ് ഭീഷണി പ്പെടുത്തുകയും മോശമായ പെരുമാറ്റവുമാണ് കാഴ്ചവയ്ക്കുന്നതെന്നും എ.ടി.ജോര്‍ജ് പറഞ്ഞു. പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടു കൊടുക്കാമെന്ന ഉറപ്പില്‍ ഉച്ചയോടെ റോഡ് ഉപരോധം അവസാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."