HOME
DETAILS

കയറ്റുമതി അധിഷ്ഠിത കൃഷി തുടങ്ങും: മന്ത്രി വി.എസ് സുനില്‍ കുമാര്‍

  
backup
March 25 2018 | 09:03 AM

%e0%b4%95%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%85%e0%b4%a7%e0%b4%bf%e0%b4%b7%e0%b5%8d%e0%b4%a0%e0%b4%bf%e0%b4%a4-%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf


തൃശൂര്‍: പഴം പച്ചക്കറി എന്നിവക്ക് കേന്ദ്രസര്‍ക്കാര്‍ കപ്പല്‍ വഴിയുള്ള കയറ്റുമതിക്ക് അംഗീകാരം നല്‍കിയ സാഹചര്യത്തില്‍ തൃശൂരില്‍ കയറ്റുമതി സാധ്യതകളിലൂന്നിയ വാഴകൃഷി ആരംഭിക്കുമെന്നു കൃഷി വകുപ്പു മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.
കേന്ദ്ര ഏജന്‍സിയായ അപ്പോസ ഷിപ്പ്‌മെന്റ് പ്രോട്ടോക്കോള്‍ അംഗീകരിച്ചതോടെ വിമാന കാര്‍ഗോ കിലോയ്ക്കു 60 രൂപ നിരക്കില്‍ ഈടാക്കിയ കയറ്റുമതി കൂലി കപ്പല്‍ വഴിയാകുമ്പോള്‍ കിലോയ്ക്ക് ആറു രൂപയായി കുറയുന്ന പശ്ചാത്തലത്തിലാണു വാഴപ്പഴ കയറ്റുമതി ആരംഭിക്കുന്നത്.
വി.എഫ്.പി.സി.കെ കരുവന്നൂര്‍ സ്വാശ്രയ കര്‍ഷക സമിതി വിപണന കേന്ദ്രത്തിന്റെ ശിലാസ്ഥാപനവും മികച്ച കര്‍ഷകനെ ആദരിക്കലും നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ആദ്യഘട്ടമെന്ന നിലയില്‍ ഇരിങ്ങാലക്കുട, മാള, കൊടകര, ഒല്ലൂര്‍ പ്രദേശങ്ങളിലായി 500 ഹെക്ടറിലാണു കയറ്റുമതി അധിഷ്ഠിത വാഴകൃഷി തുടങ്ങുക. കര്‍ഷകര്‍ക്കു ഇതിനുള്ള പ്രത്യേക പരിശീലനം നല്‍കും. വടക്കാഞ്ചേരി മേഖലയിലെ ചങ്ങാലിക്കോടന്‍ വാഴപ്പഴവും കയറ്റുമതി ചെയ്യും. കണ്ണാറ അഗ്രോപാര്‍ക്കിന്റെ നിര്‍മാണപ്രവര്‍ത്തികള്‍ ഈ വര്‍ഷം തുടങ്ങും. വാഴപ്പഴം, തേന്‍ അടിസ്ഥാനമാക്കി മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന അത്യാധുനിക ഫാക്ടറിയാണു അഗ്രോ പാര്‍ക്കില്‍ സ്ഥാപിക്കുക. കര്‍ഷകരുടെ ഉടമസ്ഥതയില്‍ സ്ഥാപിക്കുന്ന ഫാക്ടറിയില്‍ നിന്ന് വാഴനാരുപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങളും നിര്‍മിക്കും. ഏറണാകുളം ജില്ലയില്‍ പൈനാപ്പിള്‍ കൃഷിയും കയറ്റുമതി അടിസ്ഥാനത്തില്‍ ആരംഭിക്കും. തൃശൂര്‍, എറണാകുളം ജില്ലകള്‍ക്കായി കയറ്റുമതി അധിഷ്ഠിത കൃഷിക്കു പത്തു കോടി രൂപ അനുവദിച്ചു. തൃശൂരില്‍ 300 ഏക്കറില്‍ മഞ്ഞള്‍ കൃഷിയും വ്യാപിപ്പിക്കും. കയറ്റുമതി സാധ്യത ലക്ഷ്യമിട്ടുള്ള കൃഷി രീതികള്‍ക്കാണു പ്രാമുഖ്യം നല്‍കുകയെന്നു മന്ത്രി വ്യക്തമാക്കി. കൃഷി വകുപ്പ് മുഖേനയുള്ള മുഴുവന്‍ വിത്ത്, തൈ വിതരണ ചുമതല വി.എഫ്.പി.സി.കെയ്ക്കു നല്‍കിയതായും മന്ത്രി അറിയിച്ചു. ചക്ക സംസ്ഥാന ഫലമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാളയിലെ ചക്ക ഫാക്ടറി ഏപ്രില്‍ ഏഴു മുതല്‍ പ്രവര്‍ത്തനം തുടങ്ങും.
ഇതിലേക്കുളള ചക്ക സംഭരണ ചുമതലയും വി.എഫ്.പി.സി.കെയ്ക്കു കൈമാറി. മണ്ണിന്റെയും വിത്തിന്റെയും ഗുണമേന്മ നഷ്ടപ്പെടാതെ നോക്കാന്‍ വി.എഫ്.പി.സി.കെ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ചാലക്കുടിയില്‍ സ്ഥാപിക്കുന്ന പാക്കിങ് ഹൗസിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും. യൂറോപ്യന്‍ യൂനിയന്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള ആധുനിക പാക്കിങ് ഹൗസ് ആണു വി.എഫ്.പി.സി.കെ നേതൃത്വത്തില്‍ ചാലക്കുടിയില്‍ പൂര്‍ത്തിയാവുക. ഇതും കയറ്റുമതി അധിഷ്ഠിത കൃഷിക്കു മുതല്‍കൂട്ടാവും. 'വൈഗ 2018' തൃശൂരില്‍ നടത്തുമെന്നും വിദേശ മലയാളി സംരംഭകരെ ഉള്‍പ്പെടുത്തികൊണ്ടു മൂല്യവര്‍ധിത കാര്‍ഷികോല്‍പ്പന്നങ്ങളുടെ സാധ്യത തേടുമെന്നും മന്ത്രി അറിയിച്ചു. പ്രൊഫ. കെ.യു അരുണന്‍ എം.എല്‍.എ അധ്യക്ഷനായി.
കാര്‍ഷിക സെമിനാര്‍ ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ഉദ്ഘാടനം ചെയ്തു. സൗജന്യ പച്ചക്കറി തൈ വിതരണം വി.എഫ്.പി.സി.കെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എസ്.കെ സുരേഷ് നിര്‍വഹിച്ചു. വി.എഫ്.പി.സി.കെ ഡയരക്ടര്‍ അഞ്ജു ജോണ്‍ മത്തായി, ജില്ലാ മാനേജര്‍ എ.എ അംജ, മാര്‍ക്കറ്റിങ് മാനേജര്‍ കെ.യു ബബിത, വാര്‍ഡ് കൗണ്‍സിലര്‍ വി.ക സരള, കൃഷി ഓഫിസര്‍ വി.വി സുരേഷ് പങ്കെടുത്തു. സ്വാശ്രയ കര്‍ഷക സമിതി പ്രസിഡന്റ് കെ.സി ജെയിംസ്, വൈസ് പ്രസിഡന്റ് കെ.കെ ഡേവിസ് സംസാരിച്ചു. തുടര്‍ന്നു സെമിനാര്‍ നടന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  17 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  17 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  17 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  17 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  17 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  17 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  17 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  17 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  17 days ago