മൂവാറ്റുപുഴ നഗരസഭ:പ്രകൃതി സംരക്ഷണത്തിനും നഗര സൗന്ദര്യവല്‍കരണത്തിനും മുന്‍ഗണന
മൂവാറ്റുപുഴ: മൂവാറ്റുപുഴയാറും, നെല്‍വയലുകളും, തണ്ണീര്‍ തടങ്ങളും സംരക്ഷിക്കുന്നതിന് മുന്‍ഗണന നല്‍കി മൂവാറ്റുപുഴ നഗരസഭയുടെ ഗ്രീന്‍ ബജറ്റ്. 33,42,57,582രൂപ വരവും, 32,76,91,432രൂപ ചിലവും 65,66,100രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 201819 ലെ ബജറ്റ് വൈസ് ചെയര്‍മാന്‍ പി.കെ.ബാബുരാജ് അവതരിപ്പിച്ചു. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി മൂവാറ്റുപുഴയാറിന്റെ തീരങ്ങളിലും, പൊതുജനപങ്കാളിത്തത്തോടെ വഴിയോരങ്ങളിലും മുളങ്കാട് വച്ച് പിടിപ്പിക്കുന്ന ബ്രഹത്തായ പദ്ധതിയ്ക്ക് ബജറ്റില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്.
നെല്‍വയലുകള്‍ സംരക്ഷിക്കുന്നതിനും, തണ്ണീര്‍ത്തടങ്ങള്‍ നിലനിര്‍ത്തുന്നതിനും മൂവാറ്റുപുഴ ഡ്രീംലാന്‍ഡ് പാര്‍ക്ക് ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ നവീകരിക്കുന്നതിനും ബജറ്റില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്. നര്‍ധനര്‍ക്കായി ഈ വര്‍ഷം 110വീടുകള്‍ നിര്‍മിച്ച് നല്‍കുന്നതിന് ഒന്നര കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. സ്ത്രീ സൗഹൃദ നഗരസഭയുടെ ഭാഗമായി ഷീ ലോഡ്ജ് സ്ഥാപിക്കുന്നതിനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
നഗരസഭയുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി ജങ്ഷനില്‍ ടൗണ്‍ ഹാളും, ആശ്രമം ബസ്റ്റാന്റിന് സമീപം ഷോപ്പിങ് മാളും, ലതാ പാലത്തിന് സമീപം ബഹുനില വാണിജ്യ മന്ദിരവും നിര്‍മിക്കും.
കാവുംങ്കരയിലെ പൂട്ടികിടക്കുന്ന അറവുശാല കമ്യൂണിറ്റി ഹാളാക്കി മാറ്റുന്നതിന് ആവശ്യമായ നടപടികളും സ്വീകരിക്കും. പി.പി എസ്‌തോസ് സ്മാരക മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. കെ.എം.ജോര്‍ജ് ടൗണ്‍ ഹാളിന്റെ നവീകരണത്തിന് വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കും.
നഗരസഭാ ഡ്രീംലാന്‍ഡ് പാര്‍ക്കിനോടനുബന്ധിച്ച് ആധുനീക സൗകര്യങ്ങളോടുകൂടിയ മുനിസിപ്പല്‍ ലൈബ്രറിയും, സാംസ്‌കാരിക നിലയം സ്ഥാപിക്കും. ഇതിനായി എം.എല്‍.എ, ടൂറിസം ഫണ്ടുകള്‍ ഉപയോഗപ്പെടുത്തും. വൃദ്ധ ജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി നഗരസഭാ നടപ്പാക്കി വരുന്ന വയോമിത്രം പദ്ധതി തുടരും. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് ഒരു ഓപ്പറേഷന്‍ തിയേറ്റര്‍ പണിയുന്നതിന് നടപടി സ്വീകരിക്കും. നഗരസൗന്ദര്യത്തിന്റെ ഭാഗമായി ഫുട്പാത്തുകള്‍ നവീകരിക്കും. നഗരസഭയിലെ റോഡുകളിലെ വളവുകളില്‍ കണ്ണാടി സ്ഥാപിക്കുന്നതിനും, മാലിന്യ നിര്‍മ്മാര്‍ജനത്തിനും, സംസ്‌കരണത്തിനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. നഗരസഭയിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 2.24കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. സേവാഗ്രാം പദ്ധതി നടപ്പാക്കും. നെല്‍കൃഷി വികസനം, ഫലവൃക്ഷതൈ വിതരണം, പമ്പ് സെറ്റ്, പച്ചക്കറി കൃഷി വികസനം, ഗ്രോബാഗ് വിതരണം, കറവ പശുക്കള്‍ക്ക് കാലിത്തീറ്റ, പശുവളര്‍ത്തല്‍, ധനസഹായം, കോഴിക്കൂട്ടം, തെരുവ് നായ നി.ന്ത്രണം എന്നിവയ്ക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
സ്വയം തൊഴില്‍ പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്ക് പശുവളര്‍ത്തലിന് ധനസഹായം, പട്ടികജാതി വിഭാഗങ്ങളുടെ വീട് വാസയോഗ്യമാക്കുന്നതിനും, പകല്‍ വീട്, അഗതി, ആശ്രയ പദ്ധതികള്‍ വിപുലീകരിക്കുന്നതിനും, ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, ഭിന്നശേഷിയുള്ളവര്‍ക്ക് വാഹനം നല്‍കുന്നതിനും, അങ്കണവാടികല്‍ നിര്‍മിക്കുന്നതിന് സ്ഥലം വാങ്ങുന്നതിനും, പൂരക പോശകാഹാര പദ്ധതിയ്ക്കും, വിധവകളുടെ പെണ്‍മക്കളുടെ വിവാഹ ധനസഹായത്തിനും, വനിതകള്‍ക്ക് സ്വയം തൊഴിലിനും, ജാഗ്രതാ സമിതികള്‍ രൂപീകരിക്കുന്നതിനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
ബജറ്റ് യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."