HOME
DETAILS

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

  
Web Desk
November 19 2024 | 16:11 PM

Kerala as the best marine state in India Kollam as the best marine district

ന്യൂഡല്‍ഹി: കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ 2024ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തു. ഏറ്റവും മികച്ച മറൈന്‍ ജില്ലയ്ക്കുള്ള പുരസ്‌കാരം കൊല്ലം ജില്ലയ്ക്കാണ് ലഭിച്ചത്. മത്സ്യബന്ധന മേഖലയിലെ സമഗ്രമായ ഇടപെടലുകള്‍ പരിഗണിച്ചാണ് കേരളത്തെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.

സമുദ്ര മത്സ്യ ഉത്പാദനത്തിലെ വര്‍ധനവ്, മത്സ്യത്തൊഴിലാളികള്‍ക്കായും മത്സ്യമേഖലയിലെ വികസനത്തിനുമായുള്ള മികച്ച പദ്ധതികള്‍, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ സുതാര്യവും സമയബന്ധിതവുമായ നടൈപ്പാക്കൽ തുടങ്ങിയവയിലെ മികവാണ് കേരളത്തെ ഒന്നാമത് എത്തിച്ചത്.

തീരദേശത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ ചേര്‍ത്തുപിടിച്ചു സര്‍ക്കാര്‍ നടത്തിയ നടപടികളുടെ പ്രതിഫലനമാണ് ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനം, മറൈന്‍ ജില്ല എന്നീ പുരസ്‌കാരങ്ങളെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.കടല്‍ സമ്പത്തിന്റെ സംരക്ഷണവും സുസ്ഥിര വികസനവും, മത്സ്യത്തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെയും അവകാശ സംരക്ഷണവും പുരോഗതിയും, മത്സ്യത്തൊഴിലാളികളുടെ ജീവനും സമ്പത്തിനുമുള്ള സംരക്ഷണം, ശുദ്ധമായ മത്സ്യം ലഭിക്കുന്നതിനുള്ള സാധാരണക്കാരായ ഉപഭോക്താക്കളുടെ അവകാശം എന്നിങ്ങനെ മത്സ്യബന്ധന മേഖലയിലെ വിവിധ ഘടകങ്ങളെ സംയോജിപ്പിച്ച് സമഗ്രമായ ഒരു മാറ്റം സൃഷ്ടിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന് ഏറെ പ്രചോദനമാണ് ഈ പുരസ്‌കാരലബ്ധിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരുന്നത് മൂന്ന് വ്യവസായ ഇടനാഴികൾ ; പ്രധാന പ്രശ്‌നം അടിസ്ഥാന വികസനം

Kerala
  •  3 days ago
No Image

നിറമില്ലെന്ന് അധിക്ഷേപിച്ചതിനെ തുടര്‍ന്ന് നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിന് കുരുക്ക് മുറുകുന്നു; കൂടുതല്‍ വകുപ്പുകള്‍ ചുമത്തി

Kerala
  •  3 days ago
No Image

വയനാട് ചൂരല്‍മല പുനരധിവാസം; ധനസമാഹരണാര്‍ഥം മുംബൈ മാരത്തണില്‍ പങ്കെടുക്കാന്‍ കെഎം എബ്രഹാം

Kerala
  •  3 days ago
No Image

നയപ്രഖ്യാപന  പ്രസംഗം; ആരോഗ്യത്തിനും അതിദാരിദ്ര്യ നിർമാർജനത്തിനും മുൻഗണന

Kerala
  •  3 days ago
No Image

യുഎഇ; വളര്‍ത്തുപൂച്ച വില്‍ക്കാനെന്ന വ്യാജേന തട്ടിപ്പ്, യുവാവിന് 16,200 ദിര്‍ഹം പിഴ വിധിച്ച് കോടതി

uae
  •  3 days ago
No Image

വ്യാജ സർട്ടിഫിക്കറ്റ് ; വിദേശത്തേക്ക് കടന്ന വിദ്യാർഥികളെക്കുറിച്ച് അന്വേഷണം

Kerala
  •  3 days ago
No Image

ഷാരോണ്‍ വധക്കേസില്‍ ശിക്ഷാവിധി ഇന്നില്ല, വാദം കേള്‍ക്കും

Kerala
  •  3 days ago
No Image

വില്‍പത്രത്തിലെ ഒപ്പുകള്‍ ബാലകൃഷ്ണപ്പിള്ളയുടേത് തന്നെ; സ്വത്ത് തര്‍ക്കത്തില്‍ കെ.ബി ഗണേഷ്‌കുമാറിന് ആശ്വാസം

Kerala
  •  3 days ago
No Image

വൈക്കത്ത് വീടിന് തീപിടിച്ച് ഭിന്നശേഷിക്കാരിയായ 75 വയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

ഭക്ഷണത്തില്‍ വിഷം കലര്‍ത്തി മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസ്: പ്രതികളുടെ ശിക്ഷാവിധി ഇന്ന്

Kerala
  •  3 days ago