കുഞ്ഞിനെ എടുത്തെറിഞ്ഞു പിതാവ് ആത്മഹത്യക്ക് ശ്രമിച്ചു
ആര്‍പ്പൂക്കര: പത്തനംതിട്ട മൂഴിയാറില്‍ പിതാവ് ഒന്നരവയസുള്ള കുഞ്ഞിനെ എടുത്തെറിഞ്ഞ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പരുക്കേറ്റ മൂഴിയാര്‍ സ്വദേശി വിനോദിന്റെ മകന്‍ സുനില്‍ കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.
ഇന്നലെ രാത്രിയാണ് സംഭവം. മദ്യലഹരിയിലാണ് പിതാവ് കുഞ്ഞിനെ എടുത്തെറിഞ്ഞത്. കുഞ്ഞിന്റെ തലയ്ക്കുള്ളില്‍ നേരിയ മുറിവുണ്ടാകുകയും ഇടതു കൈ ഒടിയുകയും ചെയ്തിട്ടുണ്ട്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായ ശേഷം ഇന്ന് രാവിലെ സ്‌കാനിങ്ങിന് വിധേയമാക്കിയ ശേഷം വിദഗ്ധ ചികിത്സ തുടരും. അതേസമയം, പോഷകാഹാരക്കുറവ് പരിഗണിച്ച് കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് പ്രത്യേകശ്രദ്ധ നല്‍കുന്നുണ്ടെന്നും നിലവില്‍ ആശങ്ക വേണ്ടെന്നും ഐ.സി.എച്ച് ആര്‍.എം.ഒ. ഡോ. കെ.പി ജയപ്രകാശ് അറിയിച്ചു.
സംഭവത്തിനു ശേഷം എലിവിഷം കഴിച്ചു ഗുരുതരനിലയിലായ പിതാവ് വിനോദിനെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."