സീസണാണ് താരം
കൊല്‍ക്കത്ത: മിഡ്ഫീല്‍ഡ് ജനറലായ സീസണ് ചേട്ടായിയുടെ നിയന്ത്രണത്തിലാണ് കേരളത്തിന്റെ കൊച്ചുമിടുക്കന്മാര് വിജയ കുതിപ്പ് തുടരുന്നത്. തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശിയും എസ്.ബി.ഐ താരവുമായ എസ് സീസണ് നാലാമത്തെ സന്തോഷ് ട്രോഫി ചാംപ്യന്‍ഷിപ്പാണ് കളിക്കുന്നത്. പന്ത് ഹോള്‍ഡ് ചെയ്ത് കളിക്കുക, മുന്നേറ്റ നിരയ്ക്ക് കൃത്യമായി പന്തെത്തിക്കുക, ഇരു പാര്‍ശ്വങ്ങളിലൂടെയും കളി മെനയുക, ഇടയ്ക്കിടെ എതിരാളികളുടെ ഗോള്‍ മുഖം വിറപ്പിക്കുക. കടലോര ഗ്രാമമായ പൊഴിയൂരിലെ മണലില്‍ പന്തുതട്ടി വളര്‍ന്ന സീസണ് പുതിയ താരനിരയ്ക്ക് പ്രചോദനമാണ്.
മത്സ്യത്തൊഴിലാളിയായ സില്വിയാപിള്ളയുടെയും റാണിയുടെയും പുത്രന് കാല്പന്തുകളി കുടുംബ കാര്യം കൂടിയാണ്. ഫുട്ബോള്‍ താരമായിരുന്ന ചേട്ടന് ഗില്‍ബര്‍ട്ട് എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കി ഇപ്പോള്‍ ഡക്കാത്തലണില്‍ സ്പോര്‍ട്സ് ഓഫിസറാണ്.
അനുജന് എസ് ഷിനുവാകട്ടെ ഗോകുലം എഫ്.സിയുടെ താരവും. മഹാരാഷ്ട്രയ്ക്കെതിരേ മാത്രമല്ല ഇതുവരെ നടന്ന ഓരോ കളികളിലും കേരളം നേടിയ ഗോളുകളുടെ പിന്നില്‍ സീസണിന്റെ പോരാട്ട വീര്യം കൂടി ഉണ്ടായിരുന്നു. ജൂനിയര്‍ താരങ്ങള്‍ക്ക് പ്രചോദനം നല്കി സീസണ് നിറഞ്ഞു കളിക്കുകയാണ് കേരളത്തിന്റെ ജേഴ്സിയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."