അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കണം: അധ്യാപക കൂട്ടായ്മ
കോഴിക്കോട്: 2016,17 അധ്യയന വര്‍ഷങ്ങളില്‍ ജോലിയില്‍ പ്രവേശിച്ച ആയിരക്കണക്കിന് അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കണമെന്ന് നിയമാനംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.
പൊതുവിദ്യാഭ്യാസ യജ്ഞത്തില്‍ പങ്കാളികളായിട്ടുള്ള ഈ അധ്യാപകരുടെ നിയമനാംഗീകാരം കെ.ഇ.ആര് ഭേദഗതിയുടെ പേരില്‍ തടഞ്ഞുവച്ചിരിക്കുകയാണ്. കെ.ഇ.ആര് ഭേദഗതിക്കെതിരേ മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിക്കുകയും ഉത്തരവ് സിംഗിള്‍ ബഞ്ച് ശരിവയ്ക്കുകയും ചെയ്തു. എന്നാല്‍ ഡിവിഷന് ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യുകയും സ്റ്റാറ്റസ്കോ നിലനിര്‍ത്താന്‍ നിര്‍ദേശിക്കുകയും ചെയ്തിരിക്കുകയാണ്. കോടതി ഉത്തരവ് വന്ന് മൂന്ന് മാസമായിട്ടും ഈ അധ്യാപകരെ നിയമിക്കണമെന്ന ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ല.
ഈ ഇടക്കാല ഉത്തരവ് നടപ്പാക്കാനും അധ്യാപകരുടെ നിയമനം അംഗീകരിക്കാനും ഏപ്രില്‍ 3,4 തിയതികളില്‍ സെക്രട്ടേറിയറ്റില്‍ നടക്കുന്ന രാപ്പകല്‍ സമരം വിജയിപ്പിക്കാന്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. യോഗത്തില്‍ നസീം സി അധ്യക്ഷനായി.
സ്റ്റേറ്റ് മാനേജ്മെന്റ് അസോസിയേഷന് സെക്രട്ടറി നാസര്‍ എടരിക്കോട് മുഖ്യപ്രഭാഷണം നടത്തി. കെ കെ പൊന്നുമണി വിഷയാവതരണം നടത്തി. കെ ശ്രീജിത്ത് സ്വാഗതവും ബിബീഷ് കൃഷ്ണ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."