ഭരിക്കുന്നവരുടെ ഇച്ഛയ്ക്കനുസരിച്ചല്ല പൊലിസ് പ്രവര്‍ത്തിക്കേണ്ടത്: മന്ത്രി
തിരുവനന്തപുരം: പൊലിസിനെതിരേ വിമര്‍ശനവുമായി മന്ത്രി എം.എം മണി. ഭരിക്കുന്നവരുടെ ഇച്ഛയ്ക്കനുസരിച്ചല്ല പൊലിസ് പ്രവര്‍ത്തിക്കേണ്ടത്. അങ്ങനെ പ്രവര്‍ത്തിച്ചാല്‍ അതെങ്ങനെ നിയമപരമാകും. കേരള പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ തിരുവനന്തപുരം സിറ്റി 30ാം ജില്ല സമ്മേളനത്തോടനുബന്ധിച്ച് 'നിയമം-സമൂഹം-പൊലിസ്' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഒരു സംഭവം ഉണ്ടാകുമ്പോള്‍ ഡി.ജി.പിക്കും ഉയര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കും നിയമപരമായി ആ പ്രശ്‌നത്തില്‍ ഇടപെടാന്‍ സാധിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. പൊലിസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഭരണകൂടം അനുവദിക്കണം. ഇല്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. പൊലിസ് സംവിധാനം തന്നെ അടിമ- ഉടമ മനോഭാവത്തില്‍ കെട്ടിപ്പടുത്തതാണ്. തന്റെ ജീവിതാനുഭവങ്ങളിലൂടെയാണ് ഇതൊക്കെ പറയുന്നത്. മുന്‍ ഡി.ജി.പി ബാലസുബ്രഹ്മണ്യം ഭരിക്കുന്നവരുടെ ഇച്ഛക്കനുസരിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് തനിക്ക് ജയിലില്‍ കിടക്കേണ്ടി വന്നത്.
തെറ്റ് കണ്ടാല്‍ അത് തെറ്റാണെന്ന് പറയാനുള്ള ആര്‍ജവം ഐ.പി.എസുകാര്‍ക്കുണ്ടാകണം. എന്നാല്‍ ഭാവിയില്‍ വന്നുചേരുന്ന കെടുതികള്‍ പേടിച്ച് പലരും അത് പറയാന്‍ മടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒളിംപ്യ ഹാളില്‍ നടന്ന ചടങ്ങില്‍ തമ്പാനൂര്‍ സി.ഐ വി. സജികുമാര്‍ അധ്യക്ഷനായി. പൊലിസ് ട്രെയിനിങ് കോളജ് എ.ഡി.ജി.പി ഡോ. ബി.സന്ധ്യ മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."