HOME
DETAILS

തുടര്‍ച്ചയായ മൂന്നാം തോല്‍വി; ഇന്ത്യന്‍ പ്രതീക്ഷ അവസാനിച്ചു

  
Web Desk
March 27 2018 | 01:03 AM

%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b4%be%e0%b4%af-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%82-%e0%b4%a4%e0%b5%8b%e0%b4%b2



മുംബൈ: വനിതാ ത്രിരാഷ്ട്ര ടി20 പോരാട്ടത്തില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി. ആസ്‌ത്രേലിയന്‍ വനിതകള്‍ ഇന്ത്യയെ 36 റണ്‍സിന് കീഴടക്കി. തോല്‍വിയോടെ ഇന്ത്യ പരമ്പരയില്‍ നിന്ന് പുറത്തായി.
ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെന്ന മികച്ച സ്‌കോര്‍ സ്വന്തമാക്കിയപ്പോള്‍ ഇന്ത്യയുടെ മറുപടി 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സില്‍ അവസാനിച്ചു.
ഇന്ത്യക്കായി ഓപണര്‍ ജെമിമ റോഡ്രിഗസ് കന്നി ടി20 അര്‍ധ സെഞ്ച്വറി നേടി ടോപ് സ്‌കോററായി. താരം 50 റണ്‍സെടുത്തു.
മധ്യനിരയില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (33), അനുജ പാട്ടീല്‍ (പുറത്താകാതെ 38), പൂജ വസ്ത്രകര്‍ (പുറത്താകാതെ 19) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും വിജയത്തിലെത്തിക്കാന്‍ ഇവര്‍ക്കൊന്നും സാധിച്ചില്ല.
മുന്‍നിര താരങ്ങളായ സ്മൃതി മന്ധന മൂന്ന് റണ്ണിനും മിതാലി രാജ് പൂജ്യത്തിലും പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി മാറി.
നേരത്തെ ടോസ് നേടി ഇന്ത്യ ആസ്‌ത്രേലിയയെ ബാറ്റിങിനയക്കുകയായിരുന്നു.
ബെത് മൂണി (71), എലിസെ വില്ലനി (61) എന്നിവരുടെ മികച്ച ബാറ്റിങാണ് ഓസീസിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.
ഇന്ത്യക്കായി പൂജ വസ്ത്രകര്‍ രണ്ട് വിക്കറ്റെടുത്തു. നാളെ ആസ്‌ത്രേലിയ-ഇംഗ്ലണ്ട് പോരാട്ടവും ഈ മാസം 29ന് നടക്കുന്ന അവസാന മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടുമായും ഏറ്റുമുട്ടും. ആസ്‌ത്രേലിയ-ഇംഗ്ലണ്ട് ഫൈനല്‍ മത്സരം 31ന് അരങ്ങേറും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  6 minutes ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  22 minutes ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  37 minutes ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  an hour ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  an hour ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  2 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  2 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  2 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  2 hours ago
No Image

സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

National
  •  3 hours ago