കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല: രമേശ് ചെന്നിത്തല
തിരുവന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൊഴില്‍ സുരക്ഷ ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരേ മാധ്യമപ്രവര്‍ത്തകരും ജീവനക്കാരും നടത്തിയ പ്രതിഷേധം കേസരി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ ഉത്തരവനുസരിച്ച് മുതലാളിക്ക് തൊഴിലാളിയെ നിഷ്‌കരുണം പിരിച്ചു വിടാം. ഇത് വലിയ പ്രത്യാഘാതമുണ്ടാക്കും.ഇതൊരു തുടക്കമാണ്. ഈ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണം. ഗള്‍ഫില്‍ ജോലിയുള്ളതുകൊണ്ടാണ് കേരളം ഇതറിയാത്തതെന്നും രമേശ് പറഞ്ഞു. രാജ്യത്ത് പരിഷ്‌കൃത സമൂഹത്തിനുള്ള തൊഴില്‍ നിയമങ്ങള്‍ നിലവിലുണ്ട്. 1947ന് ശേഷം അധികാരത്തില്‍ വന്ന സര്‍ക്കാരുകളെല്ലാം തൊഴില്‍ നിയമങ്ങള്‍ അംഗീകരിച്ചിരുന്നു.
അസംഘടിത വിഭാഗങ്ങള്‍ക്ക് വേണ്ടി നിയമ നിര്‍മാണം നടത്തി ജനാധിപത്യ സംവിധാനത്തില്‍ തൊഴിലാളികളെ പരിരക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.അതെല്ലാം കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി പരിഷ്‌കരിക്കുകയുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യം വലിയ പ്രതിസന്ധികളൊന്നും നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീസ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.
തൊഴില്‍ മൗലിക അവകാശമാണ്. പണം മുടക്കുന്ന മുതലാളിമാര്‍ക്ക് സ്ഥിരമായി ജോലിക്കാരെ വേണ്ട. ലോക മുതലാളിത്തം ലാഭകച്ചവടത്തിന്റെ ഭാഗമായി മാറ്റുകയാണ്. ആഗോളീയരണത്തിന്റെ ഭാഗമായി മനുഷ്യരാശിയെ വില്‍ക്കുകയാണ്. ഐ.ടി മേഖലയിലാണ് പിരിച്ചുവിടല്‍ തുടങ്ങിയത്. ഇത് കാടന്‍ നിയമമാണ്. മുതലാളിമാര്‍ ദിവസേന പെരുകുകയാണ്. മുതലാളിമാരുടെ സ്വര്‍ഗരാജ്യം വന്നിരിക്കുന്നു. ഭരണഘടന കേന്ദ്ര സര്‍ക്കാര്‍ പിച്ചിചീന്തുകയാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."