അഭിഭാഷകനേയും മകളേയും ആക്രമിച്ച സംഭവം:പ്രതികള്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു
പരവൂര്‍: നിയമവിദ്യാര്‍ഥിയായ മകളെ ബൈക്കിടിപ്പിച്ച് വീഴ്ത്തിയതു കണ്ടു രക്ഷിക്കാനെത്തിയ അഭിഭാഷകനായ പിതാവിനെ ആക്രമിച്ചു ഗുരുതരമായി പരുക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ക്കെതിരേ പൊലിസ് വധശ്രമത്തിന് കേസെടുത്തു.
പരവൂര്‍ കൂനയില്‍ മുന്നാഴിമുക്ക് സ്വദേശികളായ രൂപേഷ് (30), കുട്ടന്‍ എന്നറിയപ്പെടുന്ന രഞ്ജിത്ത് (27) എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. പരവൂര്‍ കോടതിയിലെ അഭിഭാഷകനായ പരവൂര്‍ കുറുമണ്ടല്‍ തിരുവോണത്തില്‍ എന്‍. ശ്രീധരന്‍നായര്‍ക്കാണു ക്രൂരമായി മര്‍ദനമേറ്റത്.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.
പരവൂര്‍ ദയാബ്ജി ജങ്ഷന് സമീപം ശ്രീധരന്‍നായര്‍ പുതുതായി വാങ്ങിയ വീട്ടിലേക്ക് മകള്‍ അഞ്ജു സ്‌കൂട്ടറില്‍ പോകവെ പുറകില്‍ ബൈക്കില്‍ വരുകയായിരുന്ന പ്രതികള്‍ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
ഇതുകണ്ട് ഓടിയെത്തി മകളെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കവെയാണ് ശ്രീധരന്‍നായര്‍ക്കു മര്‍ദനമേറ്റത്. റോഡില്‍ വീഴുന്നവരെ രക്ഷിക്കാന്‍ തനിക്കെന്തുകാര്യമെന്ന് ആക്രോശിച്ചാണ് മദ്യലഹരിയിലായിരുന്ന രൂപേഷും രഞ്ജിത്തും ചേര്‍ന്നു ശ്രീധരന്‍നായരെ ക്രൂരമായി മര്‍ദിച്ചതെന്നു ദൃക്‌സാക്ഷികളായ നാട്ടുകാരും ബന്ധുക്കളും പറയുന്നു.
ഇരുവരുടേയും ക്രൂരമായ മര്‍ദനമേറ്റ് ഇടുപ്പെല്ലും തുടയെല്ലും പൊട്ടി ഗുരുതരാവസ്ഥയിലായ ശ്രീധരന്‍നായര്‍ ഇപ്പോഴും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവം സംബന്ധിച്ച് കേസ് നല്‍കിയിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പരവൂര്‍ പൊലിസ് സ്വീകരിച്ചതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.പ്രതികളെ പൊലിസ് സംരക്ഷിക്കുന്നതായി ആക്ഷേപം നിലനില്‍ക്കുന്നെന്ന് വാര്‍ത്തകള്‍ പുറത്തു വന്ന ശേഷമാണ് പൊലിസ് പ്രതികള്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തത്.
പ്രതികളില്‍ ഒരാള്‍ ഒരു പൊലിസ് ഉദ്യോഗസ്ഥന്റെ ബന്ധുവാണെന്നും ഇയാള്‍ വിദേശത്തേക്കു കടന്നതായും അറിയുന്നു.
ഭരണകക്ഷിയിലെ ചിലര്‍ പ്രതികളെ രക്ഷിയ്ക്കാനും കേസ് തേച്ചുമാച്ചുകളയാനും രംഗത്തുണ്ട്. പ്രതികളെ എത്രയും വേഗം പിടികൂടിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബാര്‍ അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."