പരോളില്‍ നാട്ടിലിറങ്ങി അവധി തീരാനിരിക്കെ വീട്ടില്‍ ചാരായം വാറ്റല്‍; ബി.ജെ.പി പ്രവര്‍ത്തകനായ കൊലക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു
തൃശൂര്‍: പരോളില്‍ ഇറങ്ങി ചാരായം വാറ്റിയ ബിജെപി പ്രവര്‍ത്തകനായ കൊലക്കേസ് പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലിസ്. ആളൂര്‍ സ്വദേശി കരുവാന്‍ വീട്ടില്‍ സതീഷാണ് (40) റെയിഡിനിടെ ഓടി രക്ഷപ്പെട്ടത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഭാര്യ പിതാവ് ആളൂര്‍ പൈക്കാട്ട് വീട്ടില്‍ സുകുമാരനെ (65) പൊലിസ് പിടികൂടി.
ആളൂര്‍ സെന്റ് ജോസഫ് ദേവാലയത്തിന് സമീപത്തുള്ള സതീഷിന്റെ വീട്ടില്‍ ചാരായം വാറ്റുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം കിട്ടിയിരുന്നു. ഉടന്‍ തന്നെ പൊലിസ് സംഘം സ്ഥലത്തെത്തിയെങ്കിലും സതീഷ് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവ സ്ഥലത്തുനിന്ന് 55 ലിറ്റര്‍ ചാരായവും 620 ലിറ്റര്‍ വാഷും ചാരായം നിറയ്ക്കുന്നതിനായി ഒരു ലിറ്റര്‍ വീതം കൊള്ളുന്ന 79 പ്ലാസ്റ്റിക് ബോട്ടിലുകളും രണ്ട് കന്നാസുകളും 500 ലിറ്ററിന്റെ മൂന്ന് വീപ്പകളും ഒരു ഗ്യാസ് അടുപ്പും ഒരു ഗ്യാസ് സിലിണ്ടറും പൊലീസ് പിടിച്ചെടുത്തു.
പിടികൂടിയ സുകുമാരനെ കോടതിയില്‍ ഹാജരാക്കി. ആളൂര്‍ എസ് എച്ച് ഒ കെ എം ബിനീഷിന്റെ നിര്‍ദേശപ്രകാരം എസ് ഐ കെ എം സുബിന്താണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തില്‍ എസ് ഐമാരായ രാധാകൃഷ്ണന്‍, കെ കെ രഘു, എ എസ് ഐ മിനിമോള്‍, സി പി ഒമാരായ മുരുകദാസ്, ഡാനിയല്‍ ഡാനി, ഹരികൃഷ്ണന്‍, സ്‌പെഷല്‍ ബ്രാഞ്ച് എസ് ഐ ബാബു എന്നിവരും പങ്കെടുത്തു.
സിപിഎം പ്രവര്‍ത്തകനായ മാഹിനെ ആശുപത്രിയില്‍വച്ച് വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഒന്നാംപ്രതിയായ സതീഷ് ബിജെപി പ്രവര്‍ത്തകനാണ്. തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച വരികയായിരുന്നു.
police raid murder-accused-who-was-on-parole-along-with-his-father-in-law-in a arrack liquor case
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."