
മനാഫിന്റെ യൂട്യൂബ് പേജും കമന്റും പരിശോധിക്കുന്നു; കുറ്റക്കാരനെങ്കില്‍ നടപടിയെന്ന് പൊലിസ്

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ലോറിയുടമ മനാഫിന്റെ യൂട്യൂബ് പേജും കമന്റും പരിശോധിച്ചു വരികയാണെന്ന് അന്വേഷണ ചുമതലയുള്ള മെഡിക്കല്‍ കോളജ് എ.സി.പി. അന്വേഷണത്തില്‍ കുറ്റക്കാരനാണെങ്കില്‍ മനാഫിനെതിരെ നടപടിയെടുക്കുമെന്ന് എസിപി അറിയിച്ചു. അല്ലെങ്കില്‍ എഫ്.ഐ.ആറില്‍ നിന്നും ഒഴിവാക്കും. കുടുംബത്തിന്റെ ആദ്യ പരാതിയില്‍ മനാഫിന്റെ പേരുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയതെന്നും എ.സി.പി പറഞ്ഞു. സൈബര്‍ ആക്രമണത്തിനെതിരെയാണ് അര്‍ജുന്റെ കുടുംബം പരാതി നല്‍കിയത്.
സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമം നടത്തിയതിനും കലാപ ശ്രമത്തിനുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ചേവായൂര്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സമൂഹമാധ്യമങ്ങളില്‍ വര്‍ഗീയ അധിക്ഷേപം നടക്കുന്നുവെന്ന് വ്യക്തമാക്കിയാണ് കുടുംബം പരാതി നല്‍കിയത്. കുടുംബത്തിന്റെ വൈകാരികതയെ മനാഫ് ചൂഷണം ചെയ്യുകയാണെന്നു പറഞ്ഞ് ബുധനാഴ്ച കുടുംബം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിനുശേഷമാണ് സമൂഹമാധ്യമങ്ങളില്‍ അര്‍ജുന്റെ കുടുംബത്തിനു നേരെ വ്യാപകമായ ആക്രമണമുണ്ടായത്. അര്‍ജുന്റെ ഭാര്യ കൃഷ്ണ പ്രിയ, സഹോദരി അഞ്ജു, സഹോദരി ഭര്‍ത്താവ് ജിതിന് എന്നിവര്‍ നേരിട്ടെത്തിയാണ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.
മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസം അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന് ആരോപിച്ചത്. മനാഫ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കള്ളം പറയുകയാണെന്നും ഫണ്ട് സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് ആളുകളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പൊതുജനങ്ങളാരും മനാഫിന് പണം നല്‍കരുതെന്നും തങ്ങള്‍ അത് സ്വീകരിക്കുന്നില്ലെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. യൂട്യൂബ് ചാനലുകളില്‍ നിന്നും ആക്ഷേപം നേരിടുന്നതായും കുടുംബം ആരോപിച്ചിരുന്നു.
പിന്നാലെ തന്റെ പ്രതികരണങ്ങള്‍ വൈകാരികമായി തോന്നിയെങ്കില്‍ അര്‍ജുന്റെ കുടുംബത്തോട് മാപ്പു ചോദിക്കുന്നതായി ലോറി ഉടമ മനാഫും വ്യക്തമാക്കി. വിഷയത്തില്‍ മുതലെടുപ്പ് നടത്തിയിട്ടില്ലെന്നും ആത്മാര്‍ഥമായാണ് കാര്യങ്ങള്‍ ചെയ്തതെന്നും മനാഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അര്‍ജുന്റെ കുടുംബത്തോടൊപ്പമാണ് താനുള്ളത്. വിവാദങ്ങളില്‍ താല്പര്യമില്ല. ഇന്ത്യകണ്ട ചരിത്രമാണ് അര്‍ജുന്റെ ദൗത്യം. ചെളിവാരിയെറിഞ്ഞ് അതിന്റെ മഹത്വം നഷ്ടപ്പെടുത്തരുത്. അവന്റെ ചിത അടങ്ങുന്നതിന് മുമ്പ് പ്രശ്നങ്ങള്‍ ഉണ്ടാക്കരുത്. ആരായാലും ഉത്തരവാദിത്വത്തോടെ പെരുമാറണം. ലോറിയുടെ ആര്.സി ഉടമയായ മുബീന് തന്റെ സഹോദരനാണ്. അര്‍ജുന്റെ പേരില്‍ പണപ്പിരിവ് നടത്തിയിട്ടില്ല. മുക്കത്ത് സ്കൂളില്‍ ഒരു ചടങ്ങ് ഉണ്ടായിരുന്നു. ഒരു തുക നല്‍കാമെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ തനിക്ക് വേണ്ടെന്നും അര്‍ജുന്റെ മകന് അത് കൊടുക്കാമെന്നും പറഞ്ഞു. തുടര്‍ന്ന് അര്‍ജുന്റെ മകന്റെ പേരില്‍ അക്കൗണ്ടുണ്ടോയെന്ന് ചോദിച്ചിരുന്നു. ആരെങ്കിലും പണം തരുന്നുണ്ടെങ്കില്‍ അത് മകന് കിട്ടട്ടെയെന്നാണ് താന്‍ കരുതിയത്. അത് കുടുബത്തിന് പ്രശ്നമായെങ്കില്‍ മാപ്പ് പറയുന്നു- മനാഫ് പറഞ്ഞു.
ഷിരൂരിലെ തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കുന്നതിനായിരുന്നു യൂട്യൂബ് ചാനല്‍ തുടങ്ങിയത്. ചാനല്‍ മോണിറ്റൈസ് ചെയ്തിട്ടില്ല. അതിനാല്‍ യൂട്യൂബില്‍ നിന്ന് പണവും ലഭിക്കുന്നില്ല. 'ലോറിയുടമ മനാഫ്' എന്ന പേരില്‍ ചാനല്‍ തുടങ്ങിയത് ആളുകള്‍ തിരിച്ചറിയാന്‍ വേണ്ടിയിട്ടാണ്. ചാനലില്‍ അര്‍ജുന്റെ ഫോട്ടോവച്ചതില്‍ ആരോപണങ്ങള്‍ വന്നതോടെ അത് മാറ്റി. അര്‍ജുന്റെ ശരീരം കിട്ടിയതിന് ശേഷമാണ് ഈ പ്രശ്നമെല്ലാം തുടങ്ങിയത്. അര്‍ജുന്റെ സഹോദരി അഞ്ജു ലോറിയുടമ മുബീന് ആണെന്ന് പറഞ്ഞതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ തുടങ്ങിയത്. മുബീന് എന്റെ അനിയനാണ്, അവന്റെ വാഹനമാണ്. ആരുടെ വാഹനമായാലും കുഴപ്പമില്ല എന്നെല്ലാം കുടുംബത്തോട് പറഞ്ഞിരുന്നു. 2000 രൂപ ഞാന്‍ കൊടുത്തു എന്നാണ് അവര്‍ പറഞ്ഞ മറ്റൊരു ആരോപണം. ഞാന്‍ ബഹുമാനിക്കുന്ന ഒരു ഉസ്താദ് അര്‍ജുന്റെ വീട്ടില്‍ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തെ അവിടെ കൊണ്ടുപോയതാണ്. അദ്ദേഹമാണ് 2000 രൂപ കൊടുത്തത്. പ്രായമായൊരാള്‍ ആ തുക കൊടുത്തു എന്ന രീതിയില്‍ എടുക്കാനുള്ളതേ അതില്‍ ഉള്ളൂവെന്നും മനാഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പിവിസി പൈപ്പ് കൊണ്ട് ക്രൂരമായി തല്ലി; അഞ്ചാം ക്ലാസ് വിദ്യാർഥിയെ വൈകീട്ടുവരെ മുറിയിൽ പൂട്ടിയിട്ടു; പ്രിൻസിപ്പലിനും അധ്യാപികയ്ക്കുമെതിരെ കേസ്
crime
• 11 minutes ago
'ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന നിബന്ധന സ്കൂളില്‍ ചേരുമ്പോള്‍ അറിയിച്ചിട്ടില്ല, ഒരു പേപ്പറിലും ഒപ്പിട്ടിട്ടുമില്ല' അധികൃതരുടെ ആരോപണങ്ങള്‍ നിഷേധിച്ച് വിദ്യാര്‍ഥിനിയുടെ പിതാവ്
Kerala
• 19 minutes ago
ഈ ശൈത്യകാലത്ത് ക്യാമ്പിംഗിന് പോകാൻ പദ്ധതിയിടുന്നുണ്ടോ? ദുബൈ വിന്റർ ക്യാമ്പ് പെർമിറ്റിനുള്ള ബുക്കിംഗ് ആരംഭിച്ചു
uae
• 19 minutes ago
ഒരിക്കലും ഇന്ത്യക്കാരനെ വിശ്വസിക്കരുത്; ട്രംപ് നോമിനി പോൾ ഇൻഗ്രാസിയയുടെ വംശീയ പരാമർശങ്ങളും, 'നാസി മനോഭാവവും' പുറത്ത്; സെനറ്റ് അംഗീകാരം പ്രതിസന്ധിയിൽ
International
• 35 minutes ago
പൂനെ കോട്ടയിൽ മുസ്ലിങ്ങൾ നിസ്കരിച്ചെന്ന് ആരോപണം; ഗോമൂത്രവും ചാണകവും വിതറി 'ശുദ്ധീകരിച്ച്' ബിജെപി എംപി
National
• 37 minutes ago
പിടിച്ചെടുത്ത എയര്‍ഹോണുകള്‍ പൊട്ടിക്കാനെത്തിയ റോഡ് റോളറിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ല, എം.വി.ഡിയുടെ നോട്ടിസ്
Kerala
• 39 minutes ago
ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ അൽ ഖാൻ പാലത്തിന് സമീപം തീപിടുത്തം
uae
• an hour ago
മെസ്സിയാണ് തന്നെ മികച്ച കളിക്കാരനാക്കിയതെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ
Football
• an hour ago
യുഎഇ: സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്
uae
• an hour ago
നവി മുംബൈയിലെ ഫ്ളാറ്റില്‍ തീപിടിത്തം; 3 മലയാളികളുള്‍പ്പെടെ നാല് മരണം
National
• 2 hours ago
ഈ ദീപാവലിയിലും വായുനിലവാരം തകർന്ന് തലസ്ഥാനം; ഇത്തവണ സ്ഥിതി 'ഗുരുതരം'
Environment
• 2 hours ago
വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് ഹമാസെന്ന് ട്രംപ്; ലംഘനം തുടര്‍ന്നാല്‍ തുടച്ചു നീക്കുമെന്ന് ഭീഷണിയും
International
• 2 hours ago
യുഎഇയുടെ ആകാശത്ത് അത്ഭുതക്കാഴ്ചകളൊരുക്കാൻ ഇന്ന് ഓറിയോണിഡ്സ് ഉൽക്കാവർഷം; അൽ ഖുദ്രയിൽ നിരീക്ഷണത്തിന് അവസരമൊരുക്കി ദുബൈ ആസ്ട്രോണമി ഗ്രൂപ്പ്
uae
• 2 hours ago
'പതിനായിരം കോടി തന്നാലും നാഗ്പൂർ പദ്ധതി ഇവിടെ നടക്കില്ല'; പിഎം ശ്രീ പദ്ധതിയിൽ ചേരില്ലെന്ന് ആവർത്തിച്ച് തമിഴ്നാട്
National
• 3 hours ago
സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്സുമാര്‍ക്ക് ഇനി ഏകീകൃത ഷിഫ്റ്റ്; പകല്‍ ആറു മണിക്കൂറും രാത്രി 12 മണിക്കൂറും
Kerala
• 4 hours ago
മഴ പെയ്ത് വെള്ളം നിറഞ്ഞതിനാല്‍ കുഴി കണ്ടില്ല; നിര്‍മാണം നടക്കുന്ന ഓഡിറ്റോറിയത്തിലെ മാലിന്യ ടാങ്കില്‍ വീണ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരം
Kerala
• 4 hours ago
ഒല ജീവനക്കാരന് വേതനവും ആനുകൂല്യങ്ങളും നിഷേധിച്ചു, മാനസിക സംഘർഷത്തെ തുടർന്ന് വിഷം കഴിച്ച് ജീവനൊടുക്കി; ഒല സിഇഒക്കെതിരെ കേസ്
National
• 5 hours ago
മദ്യലഹരിയിൽ രാത്രി നഗരമധ്യത്തിലെ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറാൻ ശ്രമം; യുവാവ് പിടിയിൽ
Kerala
• 5 hours ago
GOAT വിവാദം: ലോകകപ്പ് ഫൈനലിൽ അർജന്റീനയെ തകർത്ത മൊറോക്കോ താരം പറയുന്നു; അവനാണ് മികച്ചതെന്ന്?
Football
• 3 hours ago
ക്ഷേത്രമുറ്റം അടിച്ച് വാരുന്നതിനിടെ മരക്കൊമ്പ് പൊട്ടി തലയില്‍ വീണു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Kerala
• 3 hours ago
ഇതരമതസ്ഥനെ വിവാഹം കഴിക്കുന്നത് തടയാന്‍ വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുന്നു; പരാതിയുമായി ഉദുമ സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിന്റെ മകള്‍
Kerala
• 3 hours ago