
എടിഎം കവര്‍ച്ച കാമുകിയുടെ പണയം വച്ച സ്വര്‍ണമെടുക്കാന്‍; 20കാരന് അറസ്റ്റില്‍

ചാരുംമൂട്: വള്ളിക്കുന്നം കാഞ്ഞിരത്തുമൂട് എസ്ബിഐ ബാങ്കിനോട് ചേര്‍ന്നുള്ള എടിഎമ്മില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ നടന്ന മോഷണ ശ്രമത്തില്‍ താമരക്കുളം ചത്തിയറ രാജുഭവനത്തില്‍ അഭിരാം (20) ആണ് ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
സമാനസ്വഭാവമുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ജില്ലയിലെ മറ്റ് പ്രതികളെക്കുറിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് സംഭവ സ്ഥലത്തിന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള പ്രതിയെക്കുറിച്ച് പൊലിസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെ ശാസ്ത്രീയമായി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ അഭിരാമിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലിസ് അറിയിച്ചു. പ്രതി മോഷണ ശ്രമത്തിനായി ഉപയോഗിച്ച കമ്പിപ്പാരയും, ധരിച്ചിരുന്ന കറുത്ത വസ്ത്രങ്ങളും സഞ്ചരിച്ച സ്കൂട്ടറും പൊലിസ് കണ്ടെത്തി. ഇയാള്‍ മറ്റ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും ഈ കേസിന് ആവശ്യമായ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പൊലിസ് പറഞ്ഞു.
കാമുകിയുടെ പണയം വെച്ച സ്വര്‍ണം തിരിച്ചെടുക്കാനായി പ്രതി കണ്ടെത്തിയ വഴിയാണ് എടിഎം കവര്‍ച്ച. മോഷണശ്രമത്തില്‍ പ്രതി ധരിച്ചിരുന്ന ജാക്കറ്റും ചെരുപ്പും തിരിച്ചറിഞ്ഞത് അന്വേഷണത്തില്‍ നിര്‍ണായകമായി. ഇരുട്ടില്‍ വാഹനത്തിന്റെ നമ്പര്‍ കിട്ടാതിരിക്കുന്നതിനായി ഇട റോഡുകളിലൂടെ സഞ്ചരിച്ച പ്രതിയെ അതിവിദഗ്ദമായാണ് പൊലിസ് പിടികൂടിയത്. കുറത്തികാട് പൊലിസ് ഇന്‍സ്പെക്ടര്‍ പി കെ മോഹിത്, വള്ളിക്കുന്നം പൊലിസ് സബ് ഇന്‍സ്പെക്ടര്‍ കെ ദിജേഷ്, എ എസ് ഐ മാരായ ശ്രീകല, രാധാമണി, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരായ സന്തോഷ് കുമാര്‍, ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്ക്, അരുണ്‍ ഭാസ്ക്കര്‍, അന്‍ഷാദ്, വൈ അനി, സിവില്‍ പൊലിസ് ഓഫീസറായ ആര് ജിഷ്ണു, എസ് ബിനു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്
സംഭവം നടന്ന സമയം അന്നത്തെ രാത്രികാല പട്രോളിങ് ഓഫീസര്‍മാരായ കായംകുളം പൊലീസ് ഇന്‍സ്പെക്ടര്‍ അരുണ്‍ ഷാ, മാന്നാര്‍ പൊലിസ് ഇന്‍സ്പെക്ടര്‍ എ അനീഷ് എന്നിവര്‍ സംഭവ സ്ഥലത്ത് എത്തി അന്വേഷണം നടത്തിയിരുന്നു. മാത്രമല്ല തെളിവുകള്‍ നഷ്ടപ്പെടാതിരിക്കാനായി മതിയായ പൊലിസിനെ സ്ഥലത്ത് വിന്യസിച്ചിരുന്നു. കായംകുളം ജുഡീഷല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
A 20-year-old man was arrested in Kerala for allegedly stealing gold from an ATM kiosk using a fake cheque. The accused forged a cheque to cover the withdrawal, highlighting concerns over banking security and fraudulent activities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഷാര്‍ജയില്‍ കപ്പലില്‍ ഇന്ത്യന്‍ എന്‍ജിനീയറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം
uae
• 4 days ago
ജൂലൈ 17 വരെ തെഹ്റാനിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ച് എമിറേറ്റ്സ്, കാരണമിത്
uae
• 4 days ago
ദേശീയപണിമുടക്ക്: ഡൽഹിയും മുംബൈയും സാധാരണ നിലയിൽ, കൊൽക്കത്തയിൽ പ്രതിഷേധം ശക്തം, അടഞ്ഞ് വ്യവസായ ശാലകൾ
National
• 4 days ago
ഷാര്‍ജയില്‍ ട്രാഫിക് പിഴകളില്‍ 35% ഇളവ്; താമസക്കാര്‍ക്ക് ആശ്വാസം, നന്ദി പ്രകടിപ്പിച്ച് വാഹന ഉടമകള്‍
uae
• 4 days ago
രോഹിത് ശർമ ബ്രാൻഡ് അംബാസഡറായ ക്രിക്കിങ്ഡോം ഫ്രാഞ്ചൈസി അക്കാദമി അടച്ചുപൂട്ടി; വൻ തുക ഫീസടച്ച കുട്ടികളും ശമ്പളം ഇല്ലാതെ ജീവനക്കാരും പ്രതിസന്ധിയിൽ
uae
• 4 days ago
കേരളത്തില്‍ പണിമുടക്കിന് 'ഹര്‍ത്താല്‍' മുഖം, സമ്പൂര്‍ണം; കെ.എസ്.ആര്.ടി.സി സര്‍വിസുകള്‍ ഉള്‍പെടെ സ്തംഭിച്ചു
Kerala
• 4 days ago
കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരേ 25 കോടിയോളം തൊഴിലാളികളുടെ പ്രതിഷേധസൂചകമായ ദേശീയ പണിമുടക്ക്
National
• 4 days ago
ദുബൈയിൽ ഡെലിവറി ബൈക്ക് റൈഡർമാർക്ക് ബസ്, മെട്രോ സ്റ്റേഷനുകളിൽ കൂടുതൽ എ.സി വിശ്രമ കേന്ദ്രങ്ങൾ കൂടി
uae
• 4 days ago
രജിസ്ട്രാർ കെ.എസ് അനിൽകുമാർ സർവകലാശാലയിൽ കയറരുത്; നോട്ടിസ് നൽകി വിസി ഡോ. സിസ തോമസ്
Kerala
• 4 days ago
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ശ്രമം; സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായി കേന്ദ്രം
Kerala
• 4 days ago
ഇന്ത്യയിൽ മാധ്യമ സെൻസർഷിപ്പെന്ന് എക്സ്; റോയിട്ടേഴ്സിന്റെ ഉൾപ്പെടെ 2355 അക്കൗണ്ടുകൾ തടയാൻ കേന്ദ്രം നിർദേശിച്ചു
National
• 4 days ago
കെ.എസ്.ആർ.ടി.സി ഇന്ന് റോഡിലിറങ്ങുമോ?: പണിമുടക്കില്ലെന്ന് മന്ത്രി, ഉണ്ടെന്ന് യൂനിയൻ; ഡയസ്നോൺ പ്രഖ്യാപിച്ച് സി.എം.ഡി
Kerala
• 4 days ago
ബിഹാർ വോട്ടർപട്ടിക: പ്രതിപക്ഷ പാർട്ടികൾ സുപ്രിംകോടതിയിൽ
National
• 4 days ago
വോട്ടർ പട്ടിക: ഡൽഹിയിലും 'പൗരത്വ' പരിശോധന
National
• 4 days ago
തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ
Kerala
• 5 days ago
ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും
Kerala
• 5 days ago
വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം
International
• 5 days ago
മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം
National
• 5 days ago
ദേശീയ പണിമുടക്ക് തുടരുന്നു: കേരളത്തിലും ഡയസ്നോണ്‍; വിവിധ സര്‍വകലാശാലകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു
National
• 4 days ago
തിരുവനന്തപുരത്ത് ഹോട്ടലുടമയുടെ കൊലപാതകം; പ്രതികളെ പിടികൂടുന്നതിനിടെ പൊലിസുകാര്‍ക്കു നേരെ ആക്രമണം
Kerala
• 4 days ago
പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു
National
• 4 days ago