HOME
DETAILS

റാസൽഖൈമ; ആടിനെ മോഷ്ടിച്ചെന്ന കേസ്,പ്രതിയുടെ ശിക്ഷ കോടതി റദ്ദാക്കി

  
Ajay
October 04 2024 | 13:10 PM

Ras Al Khaimah The court canceled the accuseds sentence in the case of stealing a goat

റാസൽഖൈമ: ആടിനെ മോഷ്ടിച്ചെന്ന കേസിൽ പ്രതിയുടെ ശിക്ഷ മൂന്നു വർഷത്തേക്ക് മരവിപ്പിച്ച് കോടതി. പ്രതിക്കെതിരെ പരാതിക്കാരൻ ഉന്നയിച്ച പരാതികളിൽ സംശയമുയർന്ന സാഹചര്യത്തിലാണ് ശിക്ഷ മൂന്നു വർഷത്തേക്ക് കോടതി മരവി പ്പിച്ചത്. റാസൽഖൈമ കോടതിയാണ് വിധി പ്രസ്താവിച്ചത്. 30 ആടുകളെ മോഷ്ടിച്ചെന്നായിരുന്നു പ്രതിക്കെതിരെ പ്രോസിക്യൂ ഷൻ്റെ പരാതി. തുടർന്ന്, കേസിൽ പ്രതിക്ക് കോടതി ഒരു വർഷത്തെ തടവും പിഴയും വിധിച്ചു. ഈ വിധിക്കെതിരെ പ്രതിഭാഗം കോടതിയിൽ അപ്പീൽ നൽകി.

പിന്നാലെ, പരാതിക്കാരൻ അവകാശ വാദങ്ങൾ പിൻവലിക്കുകയും പ്രതിയുമായി ഒത്തുതീർപ്പിലെത്തുകയും ചെയ്തു. പക്ഷേ, കേസിൽ വിശ്വാസ്യതയില്ലെന്ന് കണ്ടെത്തിയ കോടതി പ്രതിക്കെതിരായ പരാതി പൂർണമായും തള്ളിക്കളയുകയായിരുന്നു. ആദ്യം വിധിച്ച ശിക്ഷയും മൂന്നു വർഷത്തേക്ക് മരവിപ്പിച്ച കോടതി നിയമപരമായ ഫീസ് അടക്കാൻ പ്രതിയോട് ഉത്തരവിട്ടു.

മൂന്നു വർഷത്തിനുള്ളിൽ ഇതേ കേസ് വീണ്ടും കോടതിയിലെത്തിയാൽ പ്രാഥമിക വിധി അനുസരിച്ച് ഒരു വർഷത്തെ തടവ് പ്രതി അനുഭവിക്കേണ്ടിവരുമെ ന്നും കോടതി ഓർമിപ്പിച്ചു. കന്നുകാലി ചന്തയിൽ വിൽപനക്ക് വെച്ച മൂന്ന് ആടുകളെ തന്റെ  അടുക്കൽ നിന്ന് മോഷ്ടിച്ചതാണെന്നാണ് 40 കാരൻ്റെ പരാതി. അന്വേഷണത്തിൽ മോഷ്ടാവിനെ പൊലീസ് കണ്ടെത്തി. ഇയാൾ സമാന കേസുകളിൽ മുമ്പും ഉൾപ്പെട്ടതായും വ്യക്തമായി. എന്നാൽ, തനിക്ക് നഷ്ടപ്പെട്ടത് 30 ആടുകളാണെന്ന് പരാതിക്കാരൻ അവകാശവാദം ഉന്നയിച്ചതോടെയാണ് കോടതിക് സംശയമായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ത്രീധന പീഡനം: തിരുപ്പൂരില്‍ നവവധു കാറില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

National
  •  13 hours ago
No Image

പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട് 

Kerala
  •  14 hours ago
No Image

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍

International
  •  16 hours ago
No Image

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്

National
  •  16 hours ago
No Image

ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര

auto-mobile
  •  17 hours ago
No Image

കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം

oman
  •  17 hours ago
No Image

'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ക്യാമ്പ്

Kerala
  •  17 hours ago
No Image

കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍

National
  •  18 hours ago
No Image

ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

National
  •  18 hours ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോ​ഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോ​ഗം

Kerala
  •  18 hours ago