HOME
DETAILS

സെക്രട്ടേറിയറ്റിന്റെ മൂന്നാം നിലയില്‍നിന്ന് ചാടി മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍; വലയിലാക്കി ഫയര്‍ഫോഴ്‌സ്

  
October 04, 2024 | 11:44 AM

maharashtra-deputy-speaker-building-jump-protest-viral-video

മുംബൈ: മഹാരാഷ്ട്ര നിയമസഭാ ഡെപ്യൂട്ടി സ്പീക്കറും എന്‍.സി.പി. അജിത് പവാര്‍ പക്ഷത്തിലെ നേതാവുമായ നര്‍ഹരി സിര്‍വാളും ഒരു എം.പിയും മൂന്ന് എം.എല്‍.എമാരും സെക്രട്ടറിയേറ്റ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി. സംവരണവുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കുന്നതിനിടെയാണ് ഇവര്‍ താഴേക്ക് ചാടിയത്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിടത്തില്‍ ഫയര്‍ഫോഴ്‌സ് നേരത്തെ സ്ഥാപിച്ചിരുന്ന സുരക്ഷാവലയില്‍ കുരുങ്ങിയതിനാല്‍ കൂടുതല്‍ പരുക്കുകളില്ലാതെ ഇവര്‍ രക്ഷപ്പെട്ടു. 

പട്ടികവര്‍ഗ സംവരണ വിഭാഗത്തില്‍ ദംഗര്‍ സമുദായത്തെ ഉള്‍പ്പെടുത്തിയതിനെതിരേ വിവിധ ആദിവാസി വിഭാഗങ്ങള്‍ നിയമസഭാ അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു വരികയായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായാണ് ഡപ്യൂട്ടി സ്പീക്കറും സംഘവും കെട്ടിടത്തില്‍ നിന്ന് എടുത്തുചാടിയത്. ദംഗര്‍ വിഭാഗത്തെ പട്ടികവര്‍ഗ സംവരണത്തില്‍ നിന്ന് മാറ്റണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. 

ബി.ജെ.പി എം.പി ഹേമന്ദ് സവ്ര, എം.എല്‍.എമാരായ കിരണ്‍ ലഹാമതെ, കിരാമന്‍ ഖോസ്‌കര്‍, രാജേഷ് പാട്ടീല്‍ എന്നിവരാണ് ഡപ്യൂട്ടി സ്പീക്കര്‍ക്കൊപ്പം ഉണ്ടായിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഐഎം-ബിജെപി ഒത്തുകളിയെന്ന് ആരോപണം: പിന്നാലെ അംഗത്തെ പുറത്താക്കി സിപിഐഎം 

Kerala
  •  3 days ago
No Image

കുതിച്ചുയർന്ന് ദുബൈയിലെ സ്വർണവില; വർധനവിലും കച്ചവടം പൊടിപൊടിക്കുന്നു, പിന്നിലെ കാരണം ഇത്

uae
  •  3 days ago
No Image

വാഗ്ദാനം ചെയ്ത മൈലേജ് ബൈക്കിന് ലഭിക്കുന്നില്ല: മലപ്പുറം സ്വദേശിക്ക് 1.43 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി; 12 വർഷത്തെ നിയമയുദ്ധത്തിന് അന്ത്യം

Kerala
  •  3 days ago
No Image

ശബരിമല സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന: സാമ്പിള്‍ ശേഖരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി

Kerala
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: കോഴിക്കോട് കോര്‍പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി സംവിധായകന്‍ വി.എം വിനു മത്സരിക്കും

Kerala
  •  3 days ago
No Image

ഖവാസിം കോർണിഷ് റോഡിൽ വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം; യാത്രക്കാർ ബദൽ വഴികൾ ഉപയോഗിക്കണമെന്ന് പൊലിസ്

uae
  •  3 days ago
No Image

അരൂര്‍ ഗര്‍ഡര്‍ അപകടം: രാജേഷിന്റെ കുടുംബത്തിന് കരാര്‍ കമ്പനി 25 ലക്ഷം നല്‍കും, മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി

Kerala
  •  3 days ago
No Image

'നായകള്‍ക്കും മുസ്‌ലിംകള്‍ക്കും പ്രവേശനമില്ല'  ഡല്‍ഹി സ്‌ഫോടനത്തിന് പിന്നാലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഹോസ്റ്റലില്‍ വിദ്വേഷ ചുവരെഴുത്തുകള്‍

National
  •  3 days ago
No Image

പത്രപ്രവര്‍ത്തകനായിട്ട് എത്ര കാലമായി?; പി.എം ശ്രീയെക്കുറിച്ചുള്ള ചോദ്യത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

ഹജ്ജ് 2026: 6,228 തീർത്ഥാടകരെ തിരഞ്ഞെടുത്ത് യുഎഇ; 72,000-ത്തിലധികം അപേക്ഷകർ

uae
  •  3 days ago