HOME
DETAILS

പുതിയ മെഡിക്കൽ കോഡിംഗ്, ബില്ലിംഗ് പ്രൊഫഷണൽ കോഴ്‌സ് പ്രഖ്യാപിച്ച് ജി.എം.യു

  
October 04, 2024 | 1:39 PM

GMU Announces New Medical Coding and Billing Professional Course

ദുബൈ: അമേരിക്കൻ അക്കാദമി ഓഫ് പ്രൊഫഷണൽ കോഡേഴ്സുമായി (എ.എ.പി.സി) സഹകരിച്ച് ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി (ജി.എം.യു) പുതിയ മെഡിക്കൽ കോഡിംഗ്, ബില്ലിംഗ് പ്രൊഫഷണൽ കോഴ്‌സ് പ്രഖ്യാപിച്ചു. യു.എ.ഇയുടെ മുൻ ആരോഗ്യ, വിദ്യാഭ്യാസ മന്ത്രി ഹുമൈദ് മുഹമ്മദ് ഉബൈദ് അൽ ഖുതാമി മുഖ്യാതിഥിയായി സംബന്ധിച്ച ദുബൈ ഗ്രാൻഡ് ഹയാത്തിൽ തുംബെ ഹെൽത്ത്‌ കെയർ ഒരുക്കിയ 'ഇൻഷുറൻസ് മീറ്റ് 2024'ലാണ് പ്രഖ്യാപനമുണ്ടായത്. കോഴ്‌സ് വിശദാംശങ്ങൾ ജി.എം.യു ചാൻസലർ പ്രൊഫ. ഹുസാം ഹംദി വിശദീകരിച്ചു. 

ദുബൈ ഹെൽത്ത്‌ കെയർ അതോറിറ്റി(ഡി.എച്ച്.എ)യുടെ ഗവൺമെൻ്റ് റെഗുലേറ്റർമാർക്കൊപ്പം അന്തർദേശീയ, തദ്ദേശ ഇൻഷുറൻസ് കമ്പനികളിൽ നിന്നുള്ള പ്രതിനിധികളാണ് ഇൻഷുറൻസ് മീറ്റിൽ പങ്കെടുതത്തത്.

2025ൻ്റെ തുടക്കത്തിൽ രാജ്യവ്യാപകമായി നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കായി യു.എ.ഇ തയാറെടുക്കുന്ന സന്ദർഭത്തിലാണ് ഇൻഷുറൻസ് മീറ്റ് നടത്തിയത്. 2025 ജനുവരിയിൽ രാജ്യവ്യാപകമായി നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാൻ യു.എ.ഇ തയാറെടുക്കുമ്പോൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എ.ഐ) സാധ്യതകൾ ഇൻഷുറൻസ് മേഖലയുടെ സേവനം ഫലപ്രദമായി രൂപപ്പെടുത്താൻ സഹായിയ്ക്കുന്ന വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്‌തു. 

എ.ഐ സാധ്യതകൾ ഇൻഷുറൻസ് വ്യവസായത്തെ പരിഷ്കരിക്കുമെന്നും, വ്യക്തികൾക്ക്  സുസ്ഥിരവും തുല്യവുമായ ആരോഗ്യ പരിരക്ഷാ സംവിധാനത്തിന് പ്രയോജനപ്പെടുമെന്നും

തുംബെ ഹെൽത്ത്‌ കെയർ വൈസ് പ്രസിഡണ്ട് അക്ബർ മൊയ്തീൻ തുംബെ പറഞ്ഞു. 

സ്വകാര്യ മേഖലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ജീവനക്കാർക്കും, നിലവിൽ കവറേജില്ലാത്ത വീട്ടുജോലിക്കാർക്കും അവശ്യ ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതാണ് പുതിയ നിർബന്ധിത ഇൻഷുറൻസ് പദ്ധതി. 2025 ജനുവരി മുതൽ വിസ നൽകുമ്പോഴും പുതുക്കുമ്പോഴും തൊഴിലുടമകൾ ആരോഗ്യ ഇൻഷുറൻസ് നൽകണം. യു.എ.ഇയിൽ എല്ലാവർക്കും തുല്യമായ ആരോഗ്യ പരിരക്ഷാ അന്തരീക്ഷം പ്രദാനം ചെയ്യുന്നതാണ് ഈ പദ്ധതി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  2 days ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  2 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  2 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  2 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  2 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago