600 മില്യൺ ഡോളർ നിക്ഷേപത്തിൽ പുതിയ രാജ്യാന്തര റിയൽ എസ്റ്റേറ്റ് സഖ്യം
ദുബൈ: യു.എ.ഇ, അസർബൈജാൻ, ടർക്കിഷ് പങ്കാളിത്തത്തോടെ റിയൽ എസ്റ്റേറ്റ് വികസന സഖ്യമായ ആർ.എം.എസ് ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെൻ്റ് ദുബൈയിൽ നിന്ന് റിപോർട്ടേജ് പ്രോപ്പർട്ടീസ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വെർദാന പ്രോജക്റ്റിൻ്റെ പുതിയ ഘട്ടമായ തങ്ങളുടെ ആദ്യ പദ്ധതി ദുബൈയിൽ നിന്ന് ആരംഭിക്കുന്നു. മൂന്ന് വിപണികളിലായി 600 മില്യൺ ഡോളർ കണക്കാക്കിയ പ്രാരംഭ നിക്ഷേപമാണുള്ളതെന്നും, ദുബൈ ഗവൺമെൻറ് ലാൻഡ് ഡിപ്പാർട്മെന്റിന്റെ അംഗീകാരത്തോടെ ആർ.എം.എസ് ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെൻ്റ് റിയൽ എസ്റ്റേറ്റിൻ്റെ ഭാവി പദ്ധതികൾ ദുബൈയിൽ ആസൂത്രണം ചെയ്യുന്നതായും ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി. ബാക്കുവിലെ കാസ്പിയൻ തീരത്താണ് തങ്ങളുടെ രണ്ടാമത്തെ പദ്ധതിയെന്നും അധികൃതർ പറഞ്ഞു.
റിയൽ എസ്റ്റേറ്റ് മേഖലയിൽ നൂതനവും സുസ്ഥിരവുമായ പദ്ധതികൾ വികസിപ്പിക്കാനും, ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യമുള്ള വിശിഷ്ട റിയൽ എസ്റ്റേറ്റ് ഉൽപന്നങ്ങൾ നൽകുന്നതിനും സഖ്യം പ്രതിജ്ഞാബദ്ധമാണെന്ന് റിപ്പോർട്ടേജ് പ്രോപ്പർട്ടീസ് എം.ഡി ആൻഡ്രിയ ന്യൂസെറ പറഞ്ഞു.
അന്താരാഷ്‌ട്ര നിക്ഷേപകർക്കായി യുഎഇ നൽകുന്ന ആകർഷകവും പ്രോത്സാഹജനകവുമായ നിക്ഷേപ അന്തരീക്ഷത്തിൻ്റെ വെളിച്ചത്തിൽ യു.എ.ഇയിലെ റിയൽ എസ്റ്റേറ്റ് മേഖല വിശിഷ്‌ട നിക്ഷേപ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
യു.എ.ഇയിൽ പുതിയ പ്രോജക്ടുകൾ ആരംഭിക്കുന്നതിന് രണ്ട് ഭീമൻ കമ്പനികളായ മെസ ഹോൾഡിംഗ്, സബാ ഇൻവെസ്റ്റ്‌മെൻ്റ് ഗ്രൂപ്പ് എന്നിവ ഉൾപ്പെടുന്ന പുതിയ സഖ്യത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിപ്പോർട്ടേജ് പ്രോപ്പർട്ടി പോർട്ട്ഫോളിയോയിൽ യു.എ.ഇ, ഈജിപ്ത്, തുർക്കി, മൊറോക്കോ, സഊദി അറേബ്യ, കിഴക്കൻ ആഫ്രിക്ക (റുവാണ്ട, ഉഗാണ്ട), അസർബൈജാൻ എന്നിവിടങ്ങളിലെ 50 പ്രോജക്ടുകൾ ഉൾപ്പെടുന്നു.
കമ്പനിയുടെ വിൽപന 2023ൽ 3.7 ബില്യൺ ദിർഹമിന് (1 ബില്യൺ ഡോളർ) മുകളിലായിരുന്നു. 2022ലെ 2.3 ബില്യൺ ദിർഹമുമായി താരതമ്യം ചെയ്യുമ്പോൾ 60 ശതമാനത്തിലധികം വളർച്ചയാണുണ്ടായിരിക്കുന്നത്. നടപ്പു വർഷത്തിലെ ആദ്യ ആറു മാസങ്ങളിൽ വിൽപന 3 ബില്യൺ ദിർഹം കവിഞ്ഞു.
മൂന്ന് കമ്പനികളുടെ മികച്ച അനുഭവവും വികസനത്തിലെ കാര്യക്ഷമതയും പ്രയോജനപ്പെടുത്തി സമീപ ഭാവിയിൽ വലിയ ആഗോള പദ്ധതികൾ വികസിപ്പിച്ച് ആഗോള വിപണിയിൽ ശക്തമായ പ്ലേയേറാവാനാണ് പുതിയ പങ്കാളിത്തം ലക്ഷ്യമിടുന്നതെന്ന് മെസ സി.ഇ.ഒ മെർട്ട് ബോയ്‌സനോഗ്ലു സ്ഥിരീകരിച്ചു.
2024-202 കാലയളവിൽ ദുബൈ, ഇസ്താംബൂൾ, ബാക്കു എന്നിവിടങ്ങളിൽ ആദ്യ പങ്കാളിത്ത പദ്ധതികൾ നടപ്പിലാക്കും. മൊത്തം നിക്ഷേപം 600 മില്യൺ ഡോളറാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."