അന്താരാഷ്ട്ര സൗഹൃദ മത്സരം: പോര്‍ച്ചുഗലിന് വന്‍ തോല്‍വി
ജനീവ: ഹോളണ്ടുമായുള്ള സൗഹൃദ മത്സരത്തില്‍ പോര്‍ച്ചുഗലിന് വന്‍ തോല്‍വി. മൂന്ന് ഗോളുകള്‍ക്കാണ് ഹോളണ്ട് പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തിയത്. പതിനൊന്നാം മിനുട്ടില്‍ മെംഫിസ് ഡീപേയാണ് ഹോളണ്ടിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. 32-ാം മിനുട്ടില്‍ റ്യാന്‍ ബാബലിന്റെ വകയായിരുന്നു ഹോളണ്ടിന്റെ രണ്ടാം ഗോള്‍. ആദ്യ പകുതിയുടെ അധിക സമയത്ത് വിര്‍ജില്‍ വാന്‍ഡിക്ക് മൂന്നാം ഗോളും നേടി ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോള്‍ വഴങ്ങിയതോടെ പോര്‍ച്ചുഗല്‍ പാടെ പ്രതിരോധത്തിലായി. സൂപ്പര്‍ താരം കൃസ്റ്റ്യാനോ ഗോള്‍ മടക്കുന്നതിനായി പല തവണ ശ്രമിച്ചെങ്കിലും ശ്രമം പാഴായി. ഗോളൊന്നും കണ്ടെത്താത്തിനെ തുടര്‍ന്ന് 68-ാം മിനുട്ടില്‍ കൃസ്റ്റ്യാനോക്ക് പകരക്കാരനായി ജാവോ മോണ്ടീഞ്ഞോ കളത്തിലിറങ്ങി. മറ്റൊരു മത്സരത്തില്‍ കറാക്കാവോ ഒരു ഗോളിന് ബൊളീവിയയെ തോല്പിച്ചു. ഉക്രൈനും ജപ്പാനും തമ്മിലുള്ള മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ഉക്രൈന് ജപ്പാനെ പരാജയപ്പെടുത്തി.
റഷ്യയും ഫ്രാന്‍സും തമ്മിലുള്ള മത്സരത്തില്‍ ഫ്രാന്‍സ് ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് റഷ്യയെ തകര്‍ത്തു.
ഫ്രാന്‍സിനായി എംബാപെ രണ്ടും പോള്‍ പോഗ്ബ ഒരു ഗോളും നേടി. റഷ്യയുടെ ആശ്വാസ ഗോള്‍ സ്മുളോവാണ് നേടിയത്.
കളി തുടങ്ങി 40-ാം മിനുട്ടില്‍ എംബാപ്പെയാണ് ഫ്രാന്‍സിനായി ആദ്യ ഗോള്‍ നേടിയത്. 49-ാം മിനുട്ടില്‍ പോഗ്ബ രണ്ടാം ഗോളും നേടി. രണ്ടാം പകുതിക്ക് ശേഷമായിരുന്നു ഫ്രാന്‍സിന്റെ മൂന്നാം ഗോള്‍. 68-ാം മിനുട്ടിലായിരുന്നു റഷ്യയുടെ ആശ്വാസ ഗോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."