HOME
DETAILS
MAL
കേരള സാംബവര്‍ സൊസൈറ്റി സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി
backup
March 29 2018 | 02:03 AM
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വിസിലെ സംവരണ അട്ടിമറി തിരുത്തണമെന്നാവശ്യപ്പെട്ട് കേരള സാംബവര്‍ സൊസൈറ്റി സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി. ജനറല്‍ സെക്രട്ടറി ഐ. ബാബു കുന്നത്തൂര്‍ ഉദ്ഘാടനം ചെയ്തു. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വിസിലെ സംവരണ അട്ടിമറി തിരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രസിഡന്റ് എം.വി ജയപ്രകാശ്, രക്ഷാധികാരി വെണ്ണിക്കുളം മാധവന്, പട്ടികജാതി-പട്ടിക വര്‍ഗ്ഗ സംയുക്ത സമിതി സംസ്ഥാന പ്രസിഡന്റ് എന്‍.കെ നീലകണ്ഠന് മാസ്റ്റര്‍, ടി.കെ ചാരു, പി.ആര് ബാലന്, സരള രാമചന്ദ്രന്, എ.കെ അയ്യപ്പന്‍കുട്ടി, എ. കറുപ്പയ്യ, വി.ആര് രാമന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."