അനിത വധക്കേസ്: വധശിക്ഷ ഹൈക്കോടതി റദ്ദാക്കി
കൊച്ചി: വയനാട്ടിലെ അനിത വധക്കേസിലെ രണ്ട് പ്രതികള്‍ക്ക് വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി 25 വര്‍ഷം കഠിന തടവായി ഇളവു ചെയ്തു. വിചാരണക്കോടതിയുടെ വിധി ചോദ്യം ചെയ്ത് ഒന്നും രണ്ടും പ്രതികളായ വയനാട് മാനന്തവാടി പടിഞ്ഞാറേത്തറ കളത്തില്‍ വീട്ടില്‍ നാസര്‍, ചെന്നാലോട് ആസാദ് നഗര്‍ കോളനിയില്‍ ഇരട്ടവീട്ടില്‍ അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഉത്തരവ്
2011 ഓഗസ്റ്റ് ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മാനന്തവാടി കോളജിലെ വിദ്യാര്‍ഥിനിയായ അനിതയെ പ്രതികള്‍ തിരുനെല്ലിക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയശേഷം ആഭരണങ്ങള്‍ കവര്‍ന്നുവെന്നാണ് കേസ്. 2013 ഫെബ്രുവരി 27 നാണ് കല്പറ്റ സെഷന്‍സ് കോടതി പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്.
എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളുടെ ഗണത്തില്‍ ഇതിനെ പരിഗണിക്കാനാവില്ലെന്നതടക്കമുള്ള നിരീക്ഷണങ്ങളോടെ വധശിക്ഷ ഹൈക്കോടതി ഇളവു ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."