HOME
DETAILS
MAL
എസ്.വൈ.എസ് സംസ്ഥാന കൗണ്‍സില്‍ മീറ്റ് നാളെ
backup
March 29 2018 | 02:03 AM
കോഴിക്കോട്: സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശാഖ, പഞ്ചായത്ത്, മണ്ഡലം, ജില്ലാ തലങ്ങളില്‍ നടത്തുന്ന അദാലത്തിന്റെ അന്തിമ രൂപം നല്‍കുന്നതിന് സംസ്ഥാന കൗണ്‍സില്‍ നാളെ വൈകുന്നേരം 3.30 ന് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ ചേരും.
പിണങ്ങോട് അബൂബക്കറിന്റെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് വിഷയമവതരിപ്പിക്കും.
സംസ്ഥാന ഭാരവാഹികള്‍, കൗണ്‍സിലര്‍മാര്‍, ജില്ലാ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് അദാലത്ത് കണ്‍വീനര്‍ സലീം എടക്കര അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."