ജില്ലയിലെ വികസനവും ആള്‍ബലവും: സി.പി.എമ്മിനെതിരേ രൂക്ഷ വിമര്‍ശവുമായി സി.പി.ഐ
പരപ്പ: ജില്ലയിലെ സി.പി.ഐയുടെ ആള്‍ബലവും വികസന പ്രശ്‌നങ്ങളും സംബന്ധിച്ച് സി.പി.എം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കു ചുട്ട മറുപടിയുമായി സി.പി.ഐ ജില്ലാ നേതാവിന്റെ പ്രസംഗം. സി.പി.ഐ പരപ്പ മണ്ഡലം കമ്മിറ്റി പരപ്പയില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണു സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി. കരുണാകരന്‍ എം.പിയെയും ഏരിയ സെക്രട്ടറി ടി.കെ രവി തുടങ്ങിയവരെയും പേരെടുത്ത് പറഞ്ഞ് സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗം കെ.എസ് കുര്യാക്കോസ് പ്രസംഗിച്ചത്.
കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തില്‍ ഇ. ചന്ദ്രശേഖരന്‍ വിജയിച്ചത് സി.പി.എമ്മിന്റെ ശക്തിയിലാണെന്നാണ് ചിലരുടെ വാദം. എന്നാല്‍ ഒരു കാര്യം പറയട്ടെ, ഉദുമയിലും മഞ്ചേശ്വരത്തും സി.പി.എമ്മും സി.പി.ഐയും കട്ടക്ക് കട്ടക്കാ..കഴിഞ്ഞ തവണ കാസര്‍കോട് ലോകസഭാ മണ്ഡലത്തില്‍ പി. കരുണാകരന്‍ എം.പി വിജയിച്ചത് വെറും 6000 വോട്ടിനാണെന്ന് ഓര്‍മിക്കുന്നതു നല്ലതാണെന്നും കെ.എസ് കുര്യാക്കോസ് പറഞ്ഞു. അപ്പോഴാണ് സി.പി.ഐയുടെ 3000 വോട്ടിന്റെ വില മനസിലാവുക. അങ്ങോട്ടും ഇങ്ങോട്ടും കൊടുത്തു തന്നെയാണ് ഈ മുന്നണിയുണ്ടായതെന്നും വികസനത്തെ കുറിച്ച് ആരും വല്ലാതെ വേവലാതി വേണ്ടെന്നും 14 കൊല്ലം എം.പിയായിരുന്ന പി. കരുണാകരന് കന്യാകുമാരി മുതല്‍ ബോംബെ വരേയുള്ള ഏക റെയില്‍പ്പാലമുണ്ടാക്കാന്‍ കഴിഞ്ഞില്ലല്ലോയെന്ന് തിരിച്ചു പറഞ്ഞാലെന്താകുമെന്നും അദ്ദേഹം ചോദിച്ചു. പി. കരുണാകരന്‍ എം.പിയുടെ മൂക്കിനു താഴെയല്ലേ പള്ളിക്കര റെയില്‍വേ ഗേറ്റെന്നും അദ്ദേഹം ചോദിച്ചു.
വെള്ളരിക്കുണ്ട് താലൂക്കില്‍ പ്രഖ്യാപിച്ച ആര്‍.ടി.ഓഫിസ് പരപ്പയിലോ വെള്ളരിക്കുണ്ടിലോ സ്ഥാപിക്കുന്നത് സംബന്ധിച്ച് സി.പി.എമ്മും സി.പി.ഐയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം സംബന്ധിച്ച വിശദീകരണം നല്‍കുന്നതിനാണ് വിശദീകരണ യോഗം സംഘടിപ്പിച്ചത്.
പരപ്പയില്‍ ആര്‍.ടി ഓഫിസ് സ്ഥാപിക്കാന്‍ സി.പി.എം ജില്ലാ കമ്മിറ്റി തീരുമാനം എടുത്തുവെങ്കിലും സി.പി.ഐ തീരുമാനം എടുക്കാത്തതിനാല്‍ ആര്‍.ടി.ഒ ഓഫിസിന്റെ സ്ഥാനം സംബന്ധിച്ച് ഏറെ വിമര്‍ശനത്തിനു കാരണമായിരുന്നു. ഇതിനിടയിലാണു സി.പി.എമ്മിന്റെയും സി.പി.ഐയുടെയും യുവജന വിഭാഗം നേതാക്കള്‍ ഉള്‍പ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സി.പി.ഐ നേതാക്കള്‍ വെള്ളരിക്കുണ്ടിലെ പ്രമാണിമാരില്‍ നിന്നു സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫിസ് നിര്‍മാണത്തിനായി 15 ലക്ഷം രൂപ വാങ്ങിയിട്ടാണ് ആര്‍.ടി ഓഫിസ് വെള്ളരിക്കുണ്ട് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്ന ചര്‍ച്ച ഉണ്ടായത്. സി.പി.എമ്മിനെതിരേ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട സി.പി.ഐ നേതാക്കള്‍ പക്ഷെ കേരളത്തിലെ യു.ഡി.എഫ് നിലപാടുകളെയോ കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെയോ വിമര്‍ശിച്ചില്ലെന്നതും ശ്രദ്ധേയമായി.
യോഗത്തില്‍ സി.പി.ഐ ബിരിക്കുളം ബ്രാഞ്ച് സെക്രട്ടറി ഭാസ്‌കരന്‍ അടിയോടി അധ്യക്ഷനായി.
ജില്ലാ എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗം സി.പി ബാബു, പരപ്പ മണ്ഡലം സെക്രട്ടറി എം. കുമാരന്‍, മണ്ഡലം കമ്മിറ്റിയംഗം എം. ശശിധരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."