സ്‌ഫോടക വസ്തുക്കള്‍ കൈവശം വെക്കുന്നവര്‍ക്കെതിരേ നടപടി വരും
ചിറ്റൂര്‍: ഉത്സവ കമ്മിറ്റികള്‍ സ്‌ഫോടക വസ്തുക്കള്‍ കൈവശം വെക്കുന്നതിനെതിരേ കര്‍ശന പരിശോധനകള്‍ വരുന്നു. കതിന പൊട്ടിക്കുന്നതിന്റെ പേരില്‍ പത്തുകിലൊവും അതിലധികവും വരുന്ന കരിമരുന്നുകള്‍ കൈവശം വച്ച് പടക്കങ്ങള്‍ പൊട്ടിക്കുന്ന ആരാധനാലയങ്ങളുടെ ഭാവവാഹികള്‍ക്കെതിരേ കര്‍ശന നടപടികളുമായിട്ടാണ് പൊലിസ് നീങ്ങുന്നത്.
വണ്ടിത്താവളം അലയാറില്‍ നടന്ന കരിമരുന്ന് സ്‌ഫോടനത്തില്‍ ഒരു കുട്ടി മരിച്ച സംഭവത്തോടെ ജില്ലയില്‍ പടക്കം പൊട്ടിച്ച് ഉത്സവം നടത്തുന്ന ആരാധനാലയങ്ങളുടെ ഭാരവാഹികള്‍ക്കെതിരേയാണ് പൊലിസ് നിയമ കുരുക്ക് ശക്തമാക്കുന്നത്. കതിന പൊട്ടിക്കുന്ന ക്ഷേത്രങ്ങളും മറ്റു ആരാധനായലങ്ങളുമാണ് ജില്ലയില്‍ കൂടുതലുള്ളതെന്നും ഇവയില്‍ അംഗീകൃതവും അല്ലാത്തവയും വ്യാപകമായിട്ടുണ്ട്.
വണ്ടിത്താവളം - കുട്ടിയുടെ മരണം നരഹത്യക്കെതിരേ പൊലിസ് കേസെടുത്തു. രണ്ടു പേര്‍ അറസ്റ്റിലായി. വണ്ടിത്താവളം കൈതരമ്പു വീട്ടില്‍ കുട്ടമണി(62), വണ്ടിത്താവളം അലയാറില്‍ ശിവദാസന്‍(39) എന്നിവരെയാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക സ്‌ക്വാഡലെ ഡിവൈ.എസ്.പി ശശിധരനും സംഘവും അറസ്റ്റ് ചെയ്തത്. കവിന്‍ എന്ന് ഏഴുവയസുള്ള ബാലന്‍ മരിച്ചതോടെയാണ് മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തത്. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് പൊലിസ് പറഞ്ഞു.
വണ്ടിത്താവളം അലയാറിലെ ഉച്ചിമാകാളി അമ്മന്‍ ക്ഷേത്രത്തില്‍ പൊങ്കല്‍ ഉത്സവത്തിന് കതിന പൊട്ടിക്കുവാനും മറ്റുമായി കരിമരുന്ന് കൊണ്ടുവന്ന് ക്ഷേത്രകമ്മിറ്റിയെ ഏല്‍പ്പിച്ചയാളാണ് കുട്ടമണി. ക്ഷേത്രം ഭാരവാഹിയാണ് ശിവദാസന്‍, കരിമരുന്ന് സൂക്ഷിച്ചല്‍ അനുവാദമില്ലാതെ പൊട്ടിക്കല്‍, സുരക്ഷിതമല്ലാതെ കൈവശം വെക്കല്‍ എന്നിങ്ങനെ അഞ്ചിലധികം സെക്ഷനുകളില്‍ ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."