'കനിവി'ന്റെ കനിവില്‍ രാഗിണിക്ക് സ്വന്തം വീടായി
കോതമംഗലം: കനിവ് പ്രവര്‍ത്തകരുടെ അധ്വാനത്തില്‍ കിടപ്പ് രോഗി രാഗിണിക്ക് ജീര്‍ണിച്ച വീടില് നിന്നും മോചനം. എറണാകുളം ജില്ലാ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ കോതമംഗലം കവളങ്ങാട് പ്രവര്‍ത്തകരും കോതമംഗലം താലൂക്ക് ആശുപത്രിയിലെ സാന്ത്വന പരിചരണ വിഭാഗം പ്രവര്‍ത്തകരും സംയുക്തമായി ജിര്ണാവസ്ഥയിലായ വീട്ടില്‍ കിടന്ന കിടപ്പ് രോഗിക്ക് പാര്‍പ്പിടം നിര്‍മിച്ച് നല്കി.
പുതുപ്പാടിയില്‍ 12 വര്‍ഷമായി കിടപ്പു രോഗിയായ മനയില്‍ രാഗിണിയുടെ വീടിന്റെ താക്കോല്‍ ദാനം സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവ് ഇന്നലെ നിര്‍വഹിച്ചു. ഭവന നിര്‍മാണത്തിനായി ബഹുജനങ്ങളുടെ സഹായവും പണിയുന്നതിനായി കനിവ് പ്രവര്‍ത്തകരുടെ അധ്വാനവും കുടിയായപ്പോള്‍ ഒരു മാസം കൊണ്ട് പണിപൂര്ത്തികരിക്കാന് കഴിഞ്ഞു. സിറ്റൗട്ട്, രണ്ട് മുറികള്‍, ബാത്ത്റും അടുക്കള എന്നിവ തറയില്‍ ടൈല്‍ വിരിക്കുകയും, വീടിന് ചുറ്റുമതില്‍ നിര്‍മിക്കുകയും ചെയ്തു.
ജീര്‍ണിച്ച് നിലം പൊത്താറായ വീട്ടിലായിരുന്നു ഇവരുടെ ജീവിതം ഇവരുടെ ഈ ജീവിതം കണ്ടാണ് കനിവ് പ്രവര്‍ത്തകര്‍ വീട് പുനര്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. കനിവ് ജില്ലാ വൈ. പ്രസിഡന്റ് എം.പി പത്രോസ് അധ്യക്ഷനായി. ഡോ. ജെറാള്‍ഡ് ജി മാത്യു, ഡോ. ഗ്രസി, സി.പി.എം എരിയാ സെക്രട്ടറി ആര് അനില്‍കുമാര്‍, എസ് സതീഷ്, കനിവ് ജില്ലാ സെക്രട്ടറി എം.പി ഉദയന്‍, അസീസ് റാവുത്തര്‍, സി.പി.എസ് ബാലന്, സാബു വര്‍ഗീസ്, പി.എസ് ബിജു എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."