കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരില്ല
മട്ടാഞ്ചേരി:സാധാരണക്കാര്‍ ആശ്രയിക്കുന്ന കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ ജീവനക്കാരോയില്ലാത്തത് രോഗികളെ വലക്കുന്നു. രണ്ട് ഫിസിഷ്യന്‍മാരില്‍ ഒരാള്‍ അവധിയിലാണെങ്കില്‍ മറ്റൊരാള്‍ ഇവിടെ നിന്ന് മാറാനുള്ള ശ്രമത്തിലാണത്രേ.അടുത്തിടെ ആശുപത്രിയിലെത്തിയ വനിത ഫിസിഷ്യനാണ് ഇവിടെ നിന്ന് പോകുവാന്‍ ശ്രമിക്കുന്നത്. സ്‌കിന്‍, ശിശുരോഗ വിഭാഗം ഡോക്ടര്‍മാരില്ല. സ്‌കിന്‍ ഡോക്ടറാകട്ടെ മറ്റൊരാശുപത്രിയില്‍ നിയമം ലഭിക്കുന്നത് വരെ ഇവിടെ ജോലി ചെയ്യില്ലന്ന വാശിയിലാണത്രേ. ഇതിനിടെ ആവശ്യത്തിന് നഴ്‌സുമാരില്ലാത്തതും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.
ഏഴോളം നഴ്‌സുമാരുടെ തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ജീവനക്കാര്‍ നീണ്ട അവധിയെടുക്കുന്നത് മൂലം കിടപ്പ് രോഗികളെ പറഞ്ഞു വിടുന്ന സാഹചര്യമാണ്. കഴിഞ്ഞ ദിവസം പന്ത്രണ്ടോളം പേരെയാണ് വിട്ടയച്ചത്. അത്യാഹിത വിഭാഗമാകട്ടേ നാഥനില്ലാത്ത അവസ്ഥയാണ്. ആര്‍ക്കും എന്തും ചെയ്യാവുന്ന അവസ്ഥയാണിവിടെ. ഇത്തരം കാര്യങ്ങളില്‍ അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് ജവഹര്‍ ബാലജന വേദി പനയപ്പിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രി സൂപ്രണ്ടിനെ നേരില്‍ കണ്ട് പരാതി നല്‍കി. അവധി ദിവസങ്ങളില്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്ന് സൂപ്രണ്ട് ഉറപ്പ് നല്‍കി. ഷമീര്‍ വളവത്ത്, മുജീബ് കൊച്ചങ്ങാടി, കെ.ബി ജബ്ബാര്‍, സനല്‍ ഈസ, ആര്‍ ബഷീര്‍, ഇ.എ ഹാരിസ്, യു സാലി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."