ഗ്രാമ പുനര്‍നിര്‍മാണ പ്രവര്‍ത്തന രംഗത്ത് ഗാന്ധിസ്മാരക കേന്ദ്രം മാതൃകയാകുന്നു
മുഹമ്മ: എസ്.എല്‍ പുരം ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രം ഗ്രാമപുനര് നിര്‍മാണ പ്രവര്‍ത്തന രംഗത്ത് 60 വര്‍ഷം പൂര്‍ത്തീകരിക്കുന്നു. കുഷ്ഠരോഗ നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 1958 ലാണ് കേന്ദ്രം ആരംഭിച്ചത്.
ശിശുവിദ്യാഭ്യാസം,രാഷ്ട്രഭാഷാ പ്രചരണം,പ്രാഥമിക ആരോഗ്യകേന്ദ്രം,ഗ്രാമ വ്യവസായ സംരംഭങ്ങള്‍,സ്ത്രീശാക്തീകരണം,സ്വയംസഹായ സംഘ പ്രവര്‍ത്തനം,ജൈവകൃഷി പരിശീലനം,നാടന്പശുസംരക്ഷണം,പഞ്ചഗവ്യചിത്സാപഠന കേന്ദ്രം, ക്ഷീരസമൃദ്ധി, മാലിന്യസംസ്ക്കരണം തുടങ്ങി ഒന്നരലക്ഷത്തോളം കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെട്ട കര്‍മ്മ പദ്ധതികളാണ് നടപ്പാക്കിയത്. ഏപ്രില്‍ 1ന് രാവിലെ 10ന് ജന്മദിന സമ്മേളനം കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ ഗാന്ധിസ്മാരക നിധിയുടെ മുന്‍ ചെയര്മാന് പത്മശ്രീ പി ഗോപിനാഥന് നായര്‍ ജന്മദിന സന്ദേശം നല്‍കും.
കേരള ഗാന്ധിസ്മാരക നിധി ചെയര്മാന് ഡോ:എന്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിക്കും. സെക്രട്ടറി കെ ജി ജഗദീഷന്,ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍,പ്രഭാമധു,അഡ്വ:ഡി പ്രിയേഷ്കുമാര്‍,വി രഘുനാഥന്‍പിള്ള എന്നിവര്‍ സംസാരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ രവിപാലത്തുങ്കല്‍,രമാ രവീന്ദ്രമേനോന്‍,ശ്രീലത മോഹന്‍,പ എസ് മനു,കേണല്‍ പ്രകാശ്,പി എന്‍ ഇന്ദ്രസേനന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."