HOME
DETAILS

അവധിക്കാലമെത്തി; കുട്ടികള്‍ക്കിനി ആഘോഷത്തിന്റെ ഇടവേള

  
backup
March 29 2018 | 06:03 AM

%e0%b4%85%e0%b4%b5%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%ae%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95

 

തൊടുപുഴ: വിദ്യാലയങ്ങള്‍ അടച്ചതോടെ കുട്ടികള്‍ക്കിനി ആഘോഷത്തിന്റെ കാലം. കളിക്കളവും യാത്രയുമെല്ലാമായി രണ്ടുമാസം അടിച്ചു പൊളിക്കാ മെന്ന ചിന്തയിലാണ് കുട്ടികള്‍. നാട്ടുവഴികളിലെല്ലാം ആര്‍ത്തുല്ലസിക്കാന്‍ ഇനി കൂട്ടുകാര്‍ ഒപ്പമുണ്ടാകും.
പാഠപുസ്തകങ്ങളുടേയും പഠനത്തിന്റേയും പരീക്ഷയുടേയും ഭാരം ഇറക്കിവയ്ക്കാന്‍ കഴി ഞ്ഞതിന്റെ ആശ്വാസത്തിലാണവര്‍. ഇനി സ്വാതന്ത്ര്യത്തിന്റെയും ആഹ്ലാദത്തിന്റേയും ദിനങ്ങളാണ്. സൗഹൃദത്തിന്റേയും കുശലം പറച്ചിലിന്റേയും ഒരുപിടി ഓര്‍മ്മകള്‍ പങ്കുവയ്ക്കാനുള്ള നാളുകള്‍. കടുത്ത വേനലിന്റെ ആലസ്യമെല്ലാം മറന്ന് വാകമരങ്ങള്‍ പൂക്കുന്ന അവധിക്കാലമെത്തു മ്പോള്‍ വിദ്യാലയങ്ങളും മുഖംമിനുക്കാനുള്ള തിരക്കിലാണ്.
നാട്ടിന്‍പുറത്ത് അവധിക്കാലത്തിനു പതിവു കാഴ്ചകള്‍തന്നെ.
പൊതുകുളങ്ങളിലും പുഴക്കടവു കളിലും കുസൃതികള്‍ കുളിച്ചുമദിക്കുകയാണ്. ടെലിവിഷനു മുന്നിലിരിക്കാനും സമയമേറെ. കംപ്യൂട്ടര്‍ ഗെയിം, കേബിള്‍ ടിവി തുടങ്ങിയവയിലാണ് നഗരപ്രദേശത്തുള്ള വിദ്യാര്‍ഥികളുടെ കണ്ണും കാതും. നഗരങ്ങളില്‍ ഹൈ-ടെക് വിനോദങ്ങള്‍ക്കു പിന്നാലെയാണ് കുട്ടികള്‍.അവധിക്കാലം ചെലവഴിക്കാന്‍ കുട്ടികള്‍ക്കായി അറിവും ആനന്ദവും പകരുന്ന പരിശീലന കളരികളൊരുങ്ങിയിട്ടുണ്ട്. സ്ഥിരമായി വേനലവധി ക്യാമ്പു കള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ പലതിലും മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
പഠനത്തിരക്കില്‍നിന്നും ക്ലാസ്മുറികളില്‍നിന്നും മോചനം ലഭിച്ചതോടെ നാടന്‍കളികളും പുനര്‍ ജനിക്കുകയാണ്. ഗ്രാമീണ മേഖലയില്‍ ഇതെല്ലാം കുട്ടികളുടെ ആഘോഷമാവുമ്പോള്‍ ഉയര്‍ന്ന ക്ലാസിലേക്കുള്ള പഠനത്തിന്റെ തയാറെടുപ്പിലാണ് മറ്റു ചിലര്‍. ട്യൂഷനും കമ്പ്യൂട്ടര്‍കോഴ്‌സുകളു മായി കുട്ടികളും തിരക്കിലാവുന്ന കുട്ടികളും ഇതിനിടയിലുണ്ട്. പാഠ്യപദ്ധതികളെല്ലാം അനുദിനം മാറുമ്പോള്‍ ചിട്ടയായ തയാറെടുപ്പ് വേണമെന്ന രക്ഷിതാക്കളുടെ ശാഠ്യമാണ് ഒരുവിഭാഗം കുട്ടികളെ സമ്മര്‍ദത്തിലാക്കുന്നത്. അവധിക്കാലത്ത് പൂര്‍ത്തിയാക്കാന്‍ പ്രോജക്ടുകള്‍ നല്‍കി ഒഴിവുസമയം കവര്‍ന്നെടുക്കാന്‍ ചില സ്വകാര്യ വിദ്യാലയങ്ങളും പരിശ്രമിക്കുന്നുണ്ട്.
അവധിക്കാല കോഴ്‌സുകളിലേക്കായി വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ വൈവിധ്യമാര്‍ന്ന പാക്കേജുകളുമായാണ് വിവിധ സ്ഥാപനങ്ങള്‍ അവധിക്കാലത്തിനായി ഒരുങ്ങിയത്. അവധിക്കാലം അടിച്ചുപൊളിച്ച് ആഹ്ലാദകരമാക്കുന്നതോടൊപ്പം ക്രിയാത്മകമായി ചെലവഴിക്കാനും ചിലര്‍ തയാറെടുക്കുന്നുണ്ട്. സ്‌പോര്‍ട്‌സിനും കലാ വിനോദങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ക്യാമ്പുകളുണ്ട്. വ്യക്തിത്വവികസനം, നേതൃത്വ പരിശീലനം, പ്രസംഗകല എന്നിവയ്ക്കും വേദികളുണ്ട്. നാട്ടിന്‍പുറം മുതല്‍ നഗരം വരെ ക്ലബുകളും സന്നദ്ധ സംഘടന കളും കുട്ടികള്‍ക്കായി ക്യാമ്പുകള്‍ ഒരുക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago